ആഴ്‌സണൽ

ശസ്‌ത്രക്രിയക്ക് വിധേയമായി എമിൽ സ്മിത് റോ, താരം രണ്ടു മാസത്തോളം പുറത്ത് ഇരിക്കും

ആഴ്‌സണലിന് തിരിച്ചടിയായി എമിൽ സ്മിത് റോയുടെ പരിക്ക്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരായ മത്സരശേഷം വാം ഡോണിന് ഇടയിൽ ഗ്രോയിന് പരിക്കേറ്റതിനെ തുടർന്ന് ആണ് താരം ശസ്‌ത്രക്രിയക്ക് വിധേയമായത്.

നിലവിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായത് ആയി അറിയിച്ച ആഴ്‌സണൽ താരം രണ്ടു മാസത്തിൽ അധികം പുറത്ത് ഇരിക്കും എന്നും അറിയിച്ചു. ഡിസംബറിൽ താരം പരിശീലനത്തിന് ആയി മടങ്ങിയെത്തും എന്നാണ് ആഴ്‌സണൽ പ്രതീക്ഷ. നിരവധി മത്സരങ്ങൾ തുടർച്ചയായി കളിക്കേണ്ട സമയത്ത് സ്മിത് റോയുടെ പരിക്ക് ആഴ്‌സണലിന് വലിയ തിരിച്ചടിയാണ്.

Exit mobile version