എസ്പാന്യോൾ പരിശീലകനെ പുറത്താക്കി

- Advertisement -

ല ലീഗ ടീം എസ്പാന്യോൾ തങ്ങളുടെ പരിശീലകൻ ക്വികെ സാഞ്ചസ് ഫ്ലോറസിനെ പുറത്താക്കി. ലീഗിൽ തുടരുന്ന മോശം ഫോമാണ് സഞ്ചസിന്റെ ജോലി തെറിപ്പിച്ചത്. നിലവിൽ ലീഗിൽ 16 ആം സ്ഥാനത്താണ് എസ്പാന്യോൾ, പുറത്താക്കൽ ഭീഷണിയിൽ നിന്ന് വെറും 6 പോയിന്റ് മാത്രം മുകളിൽ.

സ്‌പെയിനിൽ ഏറെ അനുഭവ സമ്പത്തുള്ള പരിശീലകനാണ് സാഞ്ചസ്. മുൻപ് അത്ലറ്റികോ മാഡ്രിഡ്, വലൻസിയ ടീമുകളെയും സാഞ്ചസ് പരിശീലിപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ വാട്ട്ഫോഡിനെയും പരിശീലിപ്പിച്ചു. കഴിഞ്ഞ സീസണിൽ എസ്പാന്യോളിനെ എട്ടാം സ്ഥാനത്ത് എത്തിക്കാൻ സാഞ്ചസിന് ആയെങ്കിലും ഇത്തവണ കാര്യങ്ങൾ മോശമാവുകയായിരുന്നു. സഞ്ചസിനൊപ്പം ഡയറക്ടർ ഓഫ് ഫുട്‌ബോൾ ജോർഡി ലഡിനേയുംപുറത്താക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement