വിശ്രമം ഇല്ല, എറിക് ടെൻ ഹാഗ് ഇന്ന് മുതൽ മാഞ്ചസ്റ്ററിൽ പണി തുടങ്ങും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ് ഇന്ന് മുതൽ ക്ലബിൽ ജോലി തുടങ്ങും. ഇന്നലെ അയാക്സിലെ ജോലികൾ പൂർത്തിയാക്കിയ ടെൻ ഹാഗ് അയാക്സുമായുള്ള കരാർ ആറാഴ്ച ബാക്കി ഇരിക്കെ അവസാനിപ്പിച്ചാണ് മാഞ്ചസ്റ്ററിലേക്ക് യാത്ര തിരിക്കുന്നത്. ഇൻ‌ അയാക്സിന്റെ കിരീട ആഘോഷങ്ങൾ ഉണ്ടെങ്കിൽ താൻ അതിന്റെ ഭാഗമാകില്ല എന്ന് ടെൻ ഹാഗ് പറഞ്ഞു.

താൻ തിങ്കളാഴ്ച മാഞ്ചസ്റ്ററിൽ എത്തും. അവിടെ ഒരുപാട് ജോലികൾ ഉണ്ട്. സമയം പ്രധാനം ആണെന്നും അതുകൊണ്ട് താൻ ജോലി ആരംഭിക്കുക ആണെന്നും ടെൻ ഹാഗ് പറഞ്ഞു. മാഞ്ചസ്റ്ററിൽ ഇന്ന് എത്തുന്ന ടെൻ ഹാഗ് ഇന്ന് ക്ലബ് മാനേജ്മെന്റുമായും ഇപ്പോഴത്തെ താല്ല്കാലിക പരിശീലകൻ റാഗ്നിക്കുമായും ചർച്ചകൾ നടത്തും. മാഞ്ചസ്റ്റർ താരങ്ങളെയും കാണും. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിസന്ധികൾ മാറ്റാൻ ടെൻ ഹാഗിനാകും എന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് ആരാധകർ ഉള്ളത്.