പ്രീമിയർ ലീഗിൽ ഇന്ന് വീണ്ടും പന്തുരുളും

- Advertisement -

രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വീണ്ടും പന്തുരുളും , ചാമ്പ്യൻസ് ലീഗ് , എഫ് എ കപ്പ് , യൂറോപ്പ ലീഗ് മത്സരങ്ങൾക്ക് ശേഷം ലീഗ് മത്സരങ്ങൾക്കിറങ്ങുന്ന ടീമുകൾക് അത് കൊണ്ട് തന്നെ നിർണായക മത്സരങ്ങളാണ് വരാനിരിക്കുന്നത് . ലീഗ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് – സൗത്താംപ്ടൺ മത്സരം നടക്കുന്നതിനാൽ ഇരു ടീമുകൾക്കും ഇവരുമായി മത്സരിക്കാനിരുന്ന മാഞ്ചസ്റ്റർ സിറ്റി , ആർസെനൽ ടീമുകൾക്കും മത്സരമില്ല.

ഇന്ന് സ്വാൻസിയെ സ്വന്തം മൈതാനത്തു നേരിടാനിറങ്ങുന്ന ചെൽസിയുടെ ലക്ഷ്യം ജയത്തോടെ പോയിന്റ് ടേബിളിൽ തങ്ങളുടെ ആധിപത്യം ഊട്ടി ഉറപ്പിക്കുക എന്നത് തന്നെയാവും, പ്രത്യേകിച്ചും കഴിഞ്ഞ മത്സരത്തിൽ ബേൺലിയോട് സമനില വഴങ്ങിയ സാഹചര്യത്തിൽ. സീസൺ തുടങ്ങിയപ്പോൾ പതറിയ സ്വാൻസിയല്ല ഇപ്പോൾ, ബോബ് ബ്രാഡ്ലിക്കു പകരക്കാരനായി പോൾ ക്ലമന്റ് എത്തിയതോടെ പുത്തൻ ഊർജം നേടിയ സ്വാൻസി കഴിഞ്ഞ 4 മത്സരങ്ങളിൽ മൂന്നിലും ജയിച്ചാണ് വരുന്നത് , മുൻ ചെൽസി അസിസ്റ്റന്റ് കോച്ച് കൂടിയായ പോൾ ക്ലെമെന്റിന്‌ പക്ഷെ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ ജയിക്കാൻ ഏറെ പാട് പെടേണ്ടി വരും , സീസണിൽ സ്വന്തം മൈതാനത്ത് ഒരൊറ്റ തവണ മാത്രമാണ് അവർ തോൽവി വഴങ്ങിയിട്ടുള്ളത്. ചെൽസി നിരയിൽ കാര്യമായ പരിക്കുകളില്ല, കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ ഗോൾ കണ്ടെത്താനാവാത്ത ഡിയാഗോ കോസ്റ്റയിലാവും മത്സരത്തിന്റെ ശ്രദ്ധ മുഴുവൻ, സ്വാൻസിയുടെ പ്രതീക്ഷ മികച്ച ഫോമിലുള്ള സിഗേഴ്സനിലും.

പുതിയ കോച്ചിന്റെ വരവോടെ പുത്തൻ ഊർജം നേടിയ ഹൾ സിറ്റിക്ക് എതിരാളികൾ സ്വാൻസിയാണ് , മാർക്കോ സിൽവയുടെ കീഴിൽ നേടിയ മികച്ച പ്രകടനം തന്നെ തുടരാനാവും ഹളിന്റെ ശ്രമം, സ്വന്തം മൈതാനത്ത് മികച്ച പ്രകടനം തുടരുന്ന ബേൺലി പക്ഷെ എവേ മത്സരങ്ങളിൽ പതറുന്നവരാണ്, അതുകൊണ്ടു തന്നെ ഹളിനു തന്നെയാവും മത്സരത്തിലെ മുൻതൂക്കം. ഇരു ടീമുകൾക്കും കാര്യമായ പരിക്ക് ഭീഷണി ഇല്ല. ജയത്തോടെ പുറത്താക്കൽ ഭീഷണിയിൽ നിന്ന് പുറത്ത് കടക്കാനാവും ഹള്ളി ന്റെ ശ്രമം , നിലവിൽ ഹൾ 18 ആം സ്ഥാനത്താണ് , ബേൺലി 12 ആം സ്ഥാനത്തും.

സീസൺ തുടക്കത്തിൽ നടത്തിയ മികച്ച പ്രകടനത്തിലേക്കു മടങ്ങിയെത്തിയ എവർട്ടന് എതിരാളികൾ ലീഗിൽ അവസാന സ്ഥാനക്കാരായ സണ്ടർലാൻഡാണ് എതിരാളികൾ, ഗോഡിസൺ പാർക്കിൽ കഴിഞ്ഞ 5 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുന്ന എവർട്ടനെ തോൽപിക്കാൻ സണ്ടർലാൻഡ് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും, പ്രത്യേകിച്ച് ലുകാകു അടക്കമുള്ള എവർട്ടൻ ആക്രമണ നിരയുടെ മികച്ച ഫോം കണക്കിലെടുക്കുമ്പോൾ. നിലവിൽ 7 ആം സ്ഥാനത്താണ് എവർട്ടൻ.

സ്വന്തം സ്റ്റേഡിയത്തിൽ ഇറങ്ങുന്ന ടോണി പ്യുലിസിന്റെ വെസ്റ്റ് ബ്രോമിന് എതിരാളികൾ ബോൺമൗതാണ്, കഴിഞ്ഞ 7 കളികളിൽ ജയം കാണാനാവാതെ വിഷമിക്കുന്ന ബോൺമൗത്തിന് ഒരു ജയം അനിവാര്യമാണ് , പ്രതിരോധാത്മക ഫുട്‍ബോളിന്‌ പേരുകേട്ട ടോണി പ്യുലിസിന്റെ ടീമിനെതിരെ പക്ഷെ അതത്ര എളുപ്പവുമല്ല.
പ്രതിരോധത്തിലെ പിഴവുകളാണ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം ബോൺമൗത്തിനു വിനയായത്. നിലവിൽ 14 ആം സ്ഥാനത്താണ് ബോൺമൗത്, വെസ്റ്റ് ബ്രോം 8 ആം സ്ഥാനത്തും.

പോയിന്റ് ടേബിളിൽ പുറത്താക്കൽ ഭീഷണിയിലല്ലാത്ത 2 ടീമുകളുടെ മത്സരമാണ് ഇന്നത്തെ വാട്ട്ഫോർഡ് – വെസ്റ്റ് ഹാം പോരാട്ടം ,പോയിന്റ് ടേബിളിൽ 10 ആം സ്ഥാനത്തുള്ള വെസ്റ്റ് ഹാമും , 13 ആം സ്ഥാനത്തുള്ള വാട്ട്ഫോർഡും തമ്മിലുള്ള പോരാട്ടം അതുകൊണ്ടു തന്നെ തുല്യ ശക്തികളുടെ പോരാട്ടമാവും.
വെസ്റ്റ് ഹാം നിരയിൽ ആരോൺ ക്രെസ്‌വെൽ തിരിച്ചെത്തുമ്പോൾ ആൻഡി കാരൾ പരിക്കേറ്റ് പുറത്താണ് , വാട്ട് ഫോർഡിന്റെ മൈതാനത്താണ് മത്സരമെന്നത് വാൾട്ടർ മസ്സാരിയുടെ ടീമിന് നേരിയ മുൻ‌തൂക്കം നൽകും.

പുതിയ പരിശീലകൻ സാം അലയാർട്സിനു കീഴിലും പ്രകടനത്തിൽ കാര്യമായ പുരോഗതി ഇല്ലാത്ത ക്രിസ്റ്റൽ പാലസ് 19 ആം സ്ഥാനത്താണ് , അതുകൊണ്ട് തന്നെ 16 ആം സ്ഥാനത്തുള്ള മിഡിൽസ് ബ്രൊക്കെതിരെയുള്ള മത്സരം സീസണിൽ അവർക്കു നിർണായകമാകും , സ്വന്തം മൈതാനത്തൊരു ജയത്തോടെ പുറത്താക്കൽ ഭീഷണിയിൽ നിന്ന് രക്ഷപെടാനുള്ള ശ്രമങ്ങൾക്ക് തുടക്കമിടാനാവും അവരുടെ ശ്രമം , മിഡിൽസ് ബറോ നിരയിൽ ചേമ്പേഴ്‌സ് , ഫ്രണ്ട് എന്നിവർ കളിക്കാൻ സാധ്യതയില്ല.

Advertisement