ത്രസിപ്പിച്ച ജയവുമായി സ്വാൻസീ! ചെൽസി, ലിവർപൂൾ, സിറ്റി ടീമുകൾക്കും ജയം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ചെൽസി, ലിവർപൂൾ, സിറ്റി മുൻനിര ടീമുകൾക്ക് ജയം. ആവേശകരമായ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ തകർത്ത് സ്വാൻസിയും ജയം കണ്ടു. നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി മിഡിൽസ്ബ്രോയോട് സമനില വഴങ്ങി.

ലിവർപൂൾ – സണ്ടർലാൻഡ് (2-0)

wp-1480218307484.jpg

ഡേവിഡ് മോയസിന്റെ ടീമിന് വീണ്ടും തോൽവി. തുടർച്ചയായ 2 ജയങ്ങളുമായി ആൻഫീല്ഡിലെത്തിയ മോയസിന്റെ ടീം മികച്ച പ്രതിരോധവുമായി 75 ആം മിനുട്ട് വരെ ലിവർപൂളിനെ തടഞ്ഞിട്ടെങ്കിലും 75 ആം മിനുട്ടിൽ ഡിവോഗ് ഒറീഗി മികച്ചൊരു ഗോളിലൂടെ ലിവർപൂളിലെ മുന്നിലെത്തിച്ചു. തുടക്കം മുതൽ മികച്ച ആക്രമണങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ കൃത്യത കുറവ് ലിവർപൂളിന്‌ വിനയായി. 90 ആം മിനുട്ടിൽ മാനെയെ ബോക്സിൽ വീഴ്ത്തിയത്തിനു ലഭിച്ച പെനാൽറ്റി, പതിവ് കൃത്യതയോടെ ജെയിംസ് മിൽനർ വലയിലെത്തിച്ചതോടെ അവർ ജയം ഉറപ്പിച്ചു.

34 ആം മിനുട്ടിൽ ഗുരുതര പരിക്ക് പറ്റിയ ഫിലിപ് കുട്ടിഞ്ഞോക്കു പകരക്കാരനായാണ് ഒറിഗി ടീമിൽ എത്തിയത്. 30 പോയിന്റുള്ള ലിവർപൂൾ ലീഗിൽ രണ്ടാമതാണ്. സണ്ടർലാൻഡ് ആവട്ടെ വെറും 8 പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

മാഞ്ചസ്റ്റർ സിറ്റി – ബേൺലി (2-1)

wp-1480219472217.jpg

സെർജിയോ അഗ്യൂറോ വീണ്ടും ഫോമിലേക്കുയർന്നപ്പോൾ മാഞ്ചെസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ ബേൺലിയെ തോൽപിച്ചത്. സ്വന്തം മൈതാനത്തു മികച്ച റെക്കോര്ഡുള്ള ബേൺലി കരുത്തുറ്റ സിറ്റി ആക്രമണ നിരക്കെതിരെ ആവേശകരമായ പ്രകടനമാണ് പുറത്തെടുത്തത്. സിറ്റിയെ ഞെട്ടിച്ചുകൊണ്ട് 14 ആം മിനുട്ടിൽ ഡീൻ മർനി നേടിയ ഒന്നാന്തരം ഗോളിലൂടെ ബേൺലിയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ 37 ആം മിനുട്ടിൽ നിക്കോളാസ് ഒട്ടാമെണ്ടിയുടെ പാസ് വലയിൽ എത്തിച്ചു സെർജിയോ അഗ്യൂറോ സിറ്റിയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ബേൺലി പെനാൽറ്റി ബോക്സിൽ ഉണ്ടായ ആശയ കുഴപ്പം മുതലെടുത്ത്‌ അഗ്യുറോ സിറ്റിയുടെ വിജയ ഗോളും നേടി.

കെവിൻ ഡു ബ്രെയ്നയെ പുറത്തിരുത്തിയാണ്‌ പെപ് ഗാർഡിയോള ടീമിനെ ഇറക്കിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും യായ തുറെ ടീമിൽ ഇടം നേടി. 30 പോയിന്റുള്ള സിറ്റി ഗോൾ വിത്യാസത്തിന്റെ മാത്രം പുറത്ത് ലിവർപൂളിന്‌ പിന്നിലായി മൂന്നാം സ്ഥാനത്താണ്. ബേൺലി 14 പോയിന്റുമായി 12 ആം സ്ഥാനത്തും.

ചെൽസി – ടോട്ടൻഹാം (2-1)

wp-1480218541491.jpg

ടോട്ടൻഹാമിനെ തോൽവി അറിയാത്ര യാത്ര അവസാനിപ്പിച് ചെൽസി പ്രീമിയർ ലീഗിൽ തങ്ങളുടെ പോയിന്റ് 31 ആക്കി ഉയർത്തി ഒന്നാം സ്ഥാനം നിലനിർത്തി. 26 ആം വർഷവും ചെൽസിയുടെ മൈതാനത്ത് ജയം കാണാനാവാതെ സ്പർസ് മടങ്ങി.

ചെൽസിയുടെ മൈതാനത്ത് മികച്ച തുടക്കമാണ് ടോട്ടൻഹാം നേടിയത്. ആദ്യം മുതൽ പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിട്ടു നിന്ന പൊചറ്റിനോയുടെ ടീം അവർ അർഹിച്ച ഗോൾ ക്രിസ്ത്യൻ എറിക്സന്റെ മികച്ച ഗോളിലൂടെ 11 ആം മിനുട്ടിൽ തന്നെ സ്വന്തമാക്കി. ഗോൾ വഴങ്ങിയ ശേഷവും കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ സാധിക്കാതിരുന്ന ചെൽസിക്ക് വേണ്ടി ആദ്യ പകുതിക്ക് പിരിയുന്നതിന്നു തൊട്ടു മുൻപേ സീസണിൽ മിന്നും ഫോമിലുള്ള സ്പാനിഷ് താരം പെഡ്രോ ഒരു മനോഹര ഗോൾ നേടി.

രണ്ടാം പകുതിയിൽ കഴിഞ്ഞ മത്സരങ്ങളിൽ കണ്ട ചെൽസിയെയാണ് കാണാൻ സാധിച്ചത്. തുടർച്ചയായി ആക്രമിച്ച ചെൽസി 51 ആം മിനുട്ടിൽ വിക്ടർ മോസസിലൂടെ ലീഡ് നേടി. ഡിയഗോ കോസ്റ്റ സൃഷ്ടിച്ച മികച്ച അവസരം കൃത്യതയാർന്ന ഫിനിഷിങ്ങിലൂടെ മോസസ് വലയിൽ എത്തിച്ചു. ഗോൾ വഴങ്ങിയ ശേഷം സ്പർസ് ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തിയെങ്കിലും ചെൽസിയുടെ മികച്ച പ്രതിരോധത്തെ മറികടക്കാനായില്ല.

തുടർച്ചയായ രണ്ടാം മത്സരത്തിലും വിക്ടർ മോസസ് കളിയിലെ മികച്ച താരമായി. 24 പോയിന്റുള്ള സ്പർസ് 5 ആം സ്ഥാനത്താണ്.

ക്രിസ്റ്റൽ പാലസ്- സ്വാൻസി സിറ്റി (4-5)

wp-1480218307493.jpg

ഫുട്ബോളിന്റെ സകല ആവേശവും നിറഞ്ഞ മത്സരത്തിൽ സ്വാൻസി സിറ്റിക്ക് പുതിയ പരിശീലകൻ ബോബ് ബ്രാഡ്ലിക്ക് കീഴിൽ ആദ്യ ജയം. പാലസാവട്ടെ തുടർച്ചയായ 6ആം തോൽവിയും വഴങ്ങി.

ജയമുറപ്പിച്ച നിമിഷത്തിൽ നിന്നാണ് ഏതാനും മിനുട്ടുകളുടെ വ്യത്യാസത്തിൽ പാലസ് തോൽവി വഴങ്ങിയത്. 19 ആം മിനുട്ടിൽ വിൽഫ്രഡ് സാഹയിലൂടെ പാലസാണ് ഒന്നാമതെത്തിയത്. എന്നാൽ 36 ആം മിനുട്ടിൽ സിഗേസനിലൂടെ സ്വാൻസി ഗോൾ മടക്കി. രണ്ടാം പകുതിയിൽ ലിറോയ് ഫെർ 66, 68 മിനുട്ടുകളിൽ ഗോൾ നേടി സ്വാൻസിയെ 3-1 എന്ന സ്കോറിൽ മുന്നിൽ എത്തിച്ചു.

എന്നാൽ 75 ആം മിനുട്ടിൽ ജെയിംസ് ടോംകിൻസ് ഗോൾ നേടുകയും 82 ആം മിനുട്ടിൽ ജാക്ക് കോർക് സെൽഫ്‌ഗോൾ സമ്മാനിക്കുകയും ചെയ്തതോടെ പാലസ് ഓപ്പമെത്തി. പക്ഷെ പിന്നീട് ഈ സീസണിൽ പ്രീമിയർ ലീഗ് കണ്ട അസാമാന്യ അട്ടിമറികളിൽ ഒന്നിനാണ് കളമൊരുങ്ങിയത്. 84 ആം മിനുട്ടിൽ ക്രിസ്ത്യൻ ബെന്റകെ നേടിയ ഗോളിൽ പാലസ് ജയം ഉറപ്പിച്ചു. എന്നാൽ പാലസിനെ ഞെട്ടിച്ച് 91 ആം മിനുട്ടിൽ സ്വാൻസിയുടെ സമനില ഗോൾ നേടി. ഇരു ടീമുകളും പോയിന്റ് പങ്കിടുമെന്ന ഘട്ടത്തിൽ 93 ആം മിനുട്ടിൽ ഒരുപാട് കളികൾക്ക് ശേഷം ഒരു പോയിന്റ് എന്ന അലൻ പാർഡിയുവിന്റെ സ്വപ്നങ്ങളെ തകർത്ത് സ്വാൻസിയുടെ ഫെർണാണ്ടോ ലോറന്റ് വിജയ ഗോൾ അടിച്ചു.

ജയത്തോടെ 9 പോയിന്റായ സ്വാൻസി അവസാനകാരെന്ന ചീത്തപ്പേര് മാറ്റി 19 ആം സ്ഥാനത്തെത്തി. 11 പോയിന്റുള്ള പാലസ് 16 ആം സ്ഥാനത്താണ്.

ഹൾ സിറ്റി- വെസ്റ്റ്ബ്രോമിച് ആൾബിയൻ(1-1)

സ്വന്തം മൈതാനത്ത്‌ മികച്ച ഫോമിൽ വന്ന വെസ്റ്റ് ബ്രോമിനെ സമനിലയിൽ തളച്ച് ഹൾ.

34 ആം മിനുട്ടിൽ ഡിഫൻഡർ മക്ഒലിയാണ് വെസ്റ്റ് ബ്രോമിന്റെ ലീഡ് നേടി കൊടുത്തത്. 72 ആം മിനുട്ടിൽ മൈക്കൽ ഡോസന് ഹളിന്റെ സമനില ഗോൾ നേടി.

17 പോയിന്റുള്ള വെസ്റ്ബ്രോം 9 ആം സ്ഥാനത്താണ്. 11 പോയിന്റുള്ള ഹൾ 18 ആം സ്ഥാനത്താണ്.

Advertisement