പ്രീമിയർ ലീഗിൽ ഇന്ന് പന്തുരുളും

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് റൌണ്ട് 13 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. 6 മത്സരങ്ങളാണ് ഇന്ന് നടക്കുക.

ബേൺലി-മാഞ്ചസ്റ്റർ സിറ്റി

aguro
മികച്ച തുടക്കത്തിന് ശേഷം തുടർച്ചയായ സമനിലകൾ വഴങ്ങി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മാഞ്ചസ്റ്റർ സിറ്റിക്ക് പോയിന്റ് ടേബിളിൽ മുകളിലേക്കെത്താൻ ജയം അനിവാര്യമാണ്. ബേൺലിയാവട്ടെ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ബ്രോമിനോട് 4 ഗോളിന്റെ തോൽവി വഴങ്ങിയത്തിന്റെ ക്ഷീണം തീർക്കാൻ തന്നെയാവും ഇറങ്ങുക.

ഈ സീസണിൽ സ്വന്തം മൈതാനത്ത് മികച്ച റെക്കോർഡുള്ള ബേൺലിക്ക് അത് തന്നെയാവും ഏറ്റവും വലിയ ആത്മവിശ്വാസം. സിറ്റിയാവട്ടെ താരതമ്യേനെ ജയിക്കാൻ പറ്റുമായിരുന്ന പല മത്സരങ്ങളും സമനിലയിൽ അവസാനിപ്പിച്ചതുകൊണ്ടു ജയം തന്നെയാവും ലക്ഷ്യമിടുക.

സിറ്റി നിരയിൽ സബലേറ്റക്കു നേരിയ പരിക്ക് ഉണ്ടെങ്കിലും കളിക്കാൻ സാധ്യത ഉണ്ട്. ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടക്കു പരിക്കേറ്റ ക്യാപ്റ്റൻ വിൻസന്റ് കമ്പനി ഇത്തവണയും പുറത്തിരുന്നേക്കും. ബേൺലി നിരയിൽ കാര്യമായ പരിക്കൊന്നും ഇല്ലെങ്കിലും വെസ്റ്റ് ബ്രോമിനെതിരെ വഴങ്ങിയ കനത്ത തോൽവിയിൽ അണിനിരന്ന അതെ ടീം കളിക്കുമോ എന്ന് ഉറപ്പില്ല.

ലിവർപൂൾ – സണ്ടർലാൻഡ്
2eabcae500000578-3328508-image-a-15_1448131160642
സീസണിലെ തങ്ങളുടെ മികച്ച 2 മത്സരങ്ങൾക്ക് ശേഷം വരുന്ന സണ്ടർലാന്റിനെയാണ് ലിവർപൂളിന്‌ നേരിടാനുള്ളത്. പോയിന്റ് നിലയിൽ അവസാന സ്ഥാനകാർക്കൊപ്പം ആണെങ്കിലും കഴിഞ്ഞ കളിയിൽ ഹൾ സിറ്റിക്കെതിരെ പുറത്തെടുത്ത പ്രകടനം അവർ പുറത്തെടുത്താൽ ലിവർ പൂളിനെതിരെ അവർക്കൊരു അട്ടിമറി ജയം അപ്രാപ്യമല്ല. പ്രത്യേകിച്ചും മുന്നേറ്റത്തിൽ ജേർമൈൻ ഡിഫോ മികച്ച ഫോമിൽ ഉള്ളപ്പോൾ. പക്ഷെ ലിവർപൂളിലെ സ്വന്തം മൈതാനത്ത് എന്നും മികച്ച പ്രകടനം നടത്തിയിട്ടുള്ള ക്ളോപ്പിന്റെ ലിവർ പൂളിനെതിരെ അവരങ്ങനെ മത്സരം ക്രമീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ ഫലം.

ലിവർപൂൾ നിരയിൽ ലല്ലാന, ഇങ്സ് എന്നിവർ പരിക്കുകാരണം പുറത്ത് തന്നെയാണ്. സണ്ടർലാൻഡ് നിരയിൽ സസ്പെന്ഷനിലുള്ള ഡിഫൻഡർ പാപി ഡിലോബോജിക്ക്‌കളിക്കാനാവില്ല.

ടോട്ടൻഹാം- ചെൽസി

tottenham-vs-chelsea-2

കഴിഞ്ഞ സീസണിൽ തങ്ങളുടെ കിരീട പ്രതീക്ഷകളെ തകർത്ത ചെൽസിയെ അവരുടെ സ്വന്തം മൈതാനത്ത് തോൽപിച് പകരം ചെയ്യാനാവും നാളത്തെ ലണ്ടൻ ഡെർബിക്കായി ടോട്ടൻഹാം ചെൽസിയുടെ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലോട്ടു വരിക. പക്ഷെ കഴിഞ്ഞ സീസണിൽ അവർ നേരിട്ടത്തിനെക്കാളും ശക്തരായ ചെൽസിയെയാണ് നേരിടാൻ ഉള്ളത് എന്നത് അവർക്ക് ശുഭകരമായ വാർത്തയല്ല. തുടർച്ചയായ 6 ജയങ്ങളോടെ പോയിന്റ് നിലയിൽ ഒന്നാമതുള്ള ചെൽസിയെ പരാജയപ്പെടുത്താൻ അവർക്കു സകല ശക്തിയും പുറത്തെടുക്കേണ്ടി വരും. കഴിഞ്ഞ 26 വർഷത്തിനിടയിൽ ഒരിക്കൽ പോലും സ്പർസിന് ചെൽസിയുടെ മൈതാനത്തു ജയിക്കാൻ ആയിട്ടില്ല.

കഴിഞ്ഞ കളിയിൽ മിഡിൽസ് ബ്രോക്കെതിരെ ജയം കണ്ട അതേ ടീമിനെതന്നെയാവും ചെൽസി കോച് അന്റോണിയോ കൊണ്ടേ കളത്തിൽ ഇറക്കുക. ക്യാപ്റ്റൻ ജോൺ ടെറി പരിക്കുകാരണം ടീമിൽ ഉണ്ടാവില്ല. ടോട്ടൻഹാം നിരയിൽ സസ്പെന്ഷനിലുള്ള റോസ് കളിക്കില്ല.

ലെസ്റ്റർ സിറ്റി- മിഡിൽസ്ബ്രോ

team
കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയ 2 ടീമുകളുടെ പോരാട്ടം. ലെസ്റ്റർ ആവട്ടെ കഴിഞ്ഞ 2 മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് വരവ്. ഈ ആഴ്ചത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ജയിച്ചതിൻറെ ആത്മവിശ്വാസം മാത്രം ആവും അവർക്കു കൂട്ട്. സ്വന്തം മൈതാനത്ത് ജയത്തോടെ ലീഗിലെ മോശം ഫോമിന് അറുതി വരുത്താനാവും നിലവിലെ ചാമ്പ്യന്മാരുടെ ശ്രമം.

ലെസ്റ്റർ നിരയിൽ അച്ചടക്ക നടപടി നേരിടുന്ന ഡ്രിങ്ക് വാട്ടറിന്‌പകരക്കാരനായി ആൻഡി കിംഗ് കളിച്ചേക്കും. മിഡിൽസ്ബ്രോ നിരയിൽ പരിക്കേറ്റ ഫ്രണ്ട് ഇത്തവണയും കളിക്കാൻ സാധ്യതയില്ല.

ഹൾ സിറ്റി- വെസ്റ്റ്ബ്രോം

darren-fletcher-west-brom-baggies_3354589
ബേൺലിക്കെതിരെ വമ്പൻ ജയവുമായാണ് വെസ്റ്റ് ബ്രോമിന്റെ വരവ്,പക്ഷെ ഹൾ സണ്ടർലാന്റിനോട് തോൽവി വഴങ്ങിയാണ് വരുന്നത്. സ്വന്തം മൈതാനത്താണ് കളിയെങ്കിലും ഹൾ സിറ്റിക്ക് എത്രത്തോളം പിടിച്ചു നിൽക്കാൻ സാധിക്കും എന്നത് കണ്ടറിയണം.

ഹൾ നിരയിൽ മലോണി കളിക്കുമോ എന്ന് ഉറപ്പില്ല. വെസ്റ്റ് ബ്രോം നിരയിൽ ചാഡ്ലിയും പരിക്കിന്റെ പിടിയിലാണ്.

സ്വാൻസി- ക്രിസ്റ്റൽ പാലസ്

crystalpalacevswanseacitypremierleaguetdmoir3qi02l

നിരന്തരമായ തോൽവികൾ വഴങ്ങി പ്രതിസന്ധിയിലായ രണ്ടു ടീമുകളുടെ മത്സരമാണ് സ്വാൻസിയുടെ ഹോം ഗ്രൗണ്ടിൽ നടക്കുക. കഴിഞ്ഞ 9 മത്സരങ്ങളിൽ ഒന്ന് പോലും ജയിക്കാൻ സ്വാൻസിക്കും കഴിഞ്ഞ 5 മത്സരങ്ങളിലെ തുടർച്ചയായ പരാജയം മാത്രമാണ് ക്രിസ്റ്റൽ പാലസിനുള്ളത്. അതുകൊണ്ടു തന്നെ ആശ്വാസ ജയമാവും ഇരു ടീമുകളും ലക്ഷ്യം വെക്കുക.

ഇരു ടീമുകൾക്കും കാര്യമായ പരിക്ക് ഭീഷണിയൊന്നും ഇല്ല.

Advertisement