മാഞ്ചസ്റ്ററിന് സമനില, ആർസനലിന് ജയം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർ സനൽ, സ്റ്റോക്ക് സിറ്റി,സൗത്താംപ്ടൺ ടീമുകൾ ജയം കണ്ടപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില.

മാഞ്ചസ്റ്റർ യുണൈറ്റഡ്- വെസ്റ്റ് ഹാം

മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം ഗ്രൗണ്ടിൽ വീണ്ടും സമനിലകുരുക്ക്. വെസ്റ്റ് ഹാം 1-1 എന്ന സ്കോറിലാണ് അവരെ തളച്ചത്. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ സകോയിലൂടെ വെസ്റ്റ് ഹാം ലീഡ് നേടി. പയേറ്റ് എടുത്ത ഫ്രീകിക് ഹെഡ്ഡറിലൂടെ വലയിൽ എത്തിച്ചാണ് സക്കോ വെസ്റ്റ് ഹാമിനു ലീഡ് നൽകിയത്. എന്നാൽ ഗോൾ വഴങ്ങിയ ശേഷം മികച്ച രീതിയിൽ പ്രതികരിച്ച യൂണൈറ്റഡ്‌ഇബ്രാഹിമോവിച്ചിലൂടെ സമനില കണ്ടെത്തി. പോൾ പോഗ്ബ നൽകിയ പാസ് വലയിൽ എത്തിച്ചാണ് സ്ലാട്ടൻ മാഞ്ചെസ്റ്ററിനെ ഒപ്പമെത്തിച്ചത്.
രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ  സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ കൃത്യതയില്ലായ്മയും വെസ്റ്റ് ഹാം ഗോളി രൻഡോൾഫും തടസമായി നിന്ന്. അതിനിടെ പരിശീലകൻ മൗറീഞ്ഞോയെ റഫറി പുറത്താക്കുകയും ചെയ്തു.

തുടർച്ചയായ നാലാം ഹോം മത്സരത്തിലാണ് യൂണൈറ്റഡ് സമനില വഴങ്ങുന്നത്. 20 പോയിന്റുള്ള മാഞ്ചസ്റ്റർ ആറാം സ്ഥാനത്താണ്. വെസ്റ്റ്ഹാം 12 പോയിന്റുമായി 16 ആം സ്ഥാനത്തും.

ആർസനൽ-  ബേൺമൗത്

അലക്സി സാഞ്ചസിന്റെ ഇരട്ട ഗോളിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആർസനൽ ബേൺമൗത്തിനെ തകർത്തത്.

12 ആം മിനുട്ടിലാണ് സഞ്ചസ് ആഴ്സണലിനെ മുന്നിലെത്തിച്ചത്, എന്നാൽ 23 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിൽ എത്തിച്ചു കാലം വിത്സൺ ബേൺമൗത്തിനെ സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ വാൽകോട്ടും , ഇഞ്ചുറി ടൈമിൽ വീണ്ടും സാഞ്ചസും ഗോൾ നേടിയതോടെ ആഴ്സണൽ ജയം പൂർത്തിയാക്കി.

28 പോയിന്റുള്ള ആർസനൽ ലീഗിൽ നാലാം സ്ഥാനത്താണ്, 15 പോയിന്റുമായി ബേൺമൗത് 12 ആം സ്ഥാനത്തും.

വാട്ട്ഫോർഡ്- സ്റ്റോക് സിറ്റി

വാട്ട്ഫോർഡ് സമ്മാനിച്ച സെൽഫ് ഗോളിൽ സ്റ്റോക്ക് സിറ്റിക്ക് ജയം. 29 ആം മിനുട്ടിൽ ഗോളി ഗോമസിന്റെ പിഴവുമൂലം ലഭിച്ച ഏക ഗോളിലാണ് സ്റ്റോക് ജയം കണ്ടത്. ഫോം ഇല്ലാതെ വലയുന്ന സ്റ്റോക്കിന് ആത്മവിശ്വാസം നല്കുന്നതാവും ഈ എവേ ജയം.
16 പോയിന്റുമായി സ്റ്റോക്ക് 11 ആം സ്ഥാനത്താണ്. വാട്ട്ഫോർഡ് പക്ഷെ തോറ്റെങ്കിലും 18 പോയിന്റുമായി 8 ആം സ്ഥാനത്തു തന്നെ തുടരും.

എവർട്ടൻ- സൗത്താംപ്ടൺ

ഡൊണാൾഡ് കൂമാന് കൂടുതൽ തലവേദന സൃഷ്ടിച്ചുകൊണ്ട് എവർട്ടന് വീണ്ടും തോൽവി.

സ്വന്തം മൈതാനത്തെ അസാമാന്യ പ്രകടനം പതിവുപോലെ പുറത്തെടുത്ത സൗത്താംപ്ടൺ എതിരില്ലാത്ത ഏക ഗോളിനാണ് എവർട്ടനെ തോൽപിച്ചത്.  മത്സരം തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ ചാർളി ഓസ്റ്റിനാണ് അവരുടെ വിജയ ഗോൾ നേടിയത്. ഗോൾ നേടിയ ശേഷം ലിവർപൂളിനെ അടക്കം വരിഞ്ഞു കെട്ടിയ സൗത്താംപ്ടൺ പ്രതിരോധത്തെ മറികടക്കാൻ എവർട്ടൻ ആക്രമണ നിരക്ക് ഒരിക്കൽ പോലും കഴിഞ്ഞതുമില്ല.

ജയത്തോടെ 17 പോയിന്റുള്ള സൗത്താംപ്ടൺ 10 ആം സ്ഥാനത്താണ്. 19 പോയിന്റുള്ള എവർട്ടൻ ഏഴാം സ്ഥാനത്തും.

Advertisement