ലെസ്റ്റർ സിറ്റിക്ക് ഇനി ഫ്രഞ്ച് തന്ത്രം, പുതിയ പരിശീലകനെ നിയമിച്ചു

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റി ഷേക്സ്പിയറിനു പകരക്കാരനായി പുതിയ മാനേജറെ നിയമിച്ചു. ഫ്രഞ്ച് പരിശീലകനായ ക്ലൗഡ് പുയലാകും ഇനി ലെസ്റ്റർ പ്രതീക്ഷകളുടെ ചുക്കാൻ പിടിക്കുക. കഴിഞ്ഞ സീസണിൽ സതാംപ്ടണെ പരിശീലിപ്പിച്ച പുയലിനെ സീസൺ അവസാനം സതാംപ്ടൺ പുറത്താക്കിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് ക്രൈഗ് ഷേക്സ്പിയറെ ലെസ്റ്റ് മാനേജർ സ്ഥാനത്തു നിന്ന് നീക്കിയത്. നാലു മാസം മുമ്പ് മാത്രമാണ് ഷേക്സ്പിയറിനെ ലെസ്റ്റർ മാനേജറായി നിയമിച്ചത്. 2015-16 സീസണിൽ ലീഗ് കിരീടം നേടിയതിനു ശേഷം ആ മികവിലേക്ക് ഉയരാൻ ലെസ്റ്ററിനായിട്ടില്ല.

ഡിഫൻസീവ് ടാക്ടിക്സിനു പേരു കേട്ട മാനേജറാണ് ക്ലൗഡ് പുയൽ. കഴിഞ്ഞ വർഷം സതാംപ്ടണെ എട്ടാം സ്ഥാനത്ത് എത്തിച്ചു എങ്കിലും ടാക്ടിക്സിലെ ഡിഫൻസീവ് മനോഭാവം അദ്ദേഹത്തിന്റെ ജോലി തെറിപ്പിക്കുകയായിരുന്നു. മുമ്പ് ഫ്രഞ്ച് ക്ലബുകളായ ലില്ലി, ലിയോൺ, നീസ്, മൊണാക്കോ എന്നീ ക്ലബുകളുടെ പരിശീലകനായിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement