ന്യൂ കാസിലിനും എവർട്ടനും സമനില കുരുക്ക്

- Advertisement -

പഴയ ശിഷ്യൻ പല്ലെഗ്രിനോയുടെ ടീമിനെ നേരിടാൻ സെന്റ് മേരീസ് സ്റേഡിയത്തിലേക്ക് ചെന്ന റാഫാ ബെനീറ്റസിന് സമനില കുരുക്ക്. സൗതാംപ്ടനെ നേരിട്ട ന്യൂ കാസിൽ 2-2 എന്ന സ്കോറിനാണ് സമനില വഴങ്ങിയത്. സൗത്താംപ്ടനായി ഗാബിയദീനി 2 ഗോളുകൾ നേടിയപ്പോൾ ഹെയ്ഡൻ, അയോസ് പെരെസ് എന്നിവരാണ് ന്യൂ കാസിലിന്റെ ഗോളുകൾ നേടിയത്.

രണ്ടു തവണ ലീഡ് നേടിയ ന്യൂ കാസിൽ ലീഡ് നേടിയെങ്കിലും അവർക്ക് നിലനിർത്താനായില്ല. 75 ആം മിനുട്ടിൽ വഴങ്ങിയ പെനാൽറ്റിയാണ് റാഫയുടെ ടീമിന് ജയം നിഷേധിച്ചത്. 2 കളികൾ തൊറ്റത്തോടെ ജയം അനിവാര്യമായിരുന്നു സൗത്താംപ്ടന് സമനില കൊണ്ട് തൃപ്തി പെടേണ്ടിയും വന്നു. ഏറെ നാളുകൾക്ക് ശേഷം ഡിഫൻഡർ വിർജിൽ വാൻ ഡൈക് സൗത്താംപ്ടൻ നിരയിലേക്ക് മടങ്ങിയെത്തിയ മത്സരത്തിൽ പക്ഷെ രണ്ടു ഗോളുകൾ തടയാൻ സൗത്താംപ്ടൻ പ്രതിരോധത്തിനായില്ല. ഗാബിയാധീനിക്കൊപ്പം ആക്രമണം നയിച്ച ഷെയിൻ ലോങ്ങിന്റെ മോശം പ്രകടനവും സൗത്താംപ്ടന് വിനയായി. ന്യൂ കാസിൽ നിരയിൽ സ്ട്രൈക്കർ ഹോസെല്യൂ മികച്ച പ്രകടനം നടത്തിയെങ്കിലും ഗോൾ നേടാനായില്ല.

8 കളികളിൽ നിന്ന് 11 പോയിന്റുള്ള ന്യൂ കാസിൽ 9 ആം സ്ഥാനത്തും 9 പോയിന്റുള്ള സൗത്താംപ്ടൻ 10 ആം സ്ഥാനത്തുമാണ്.

നേരത്തെ ബ്രൈയ്റ്റനെ നേരിട്ട എവർട്ടൻ സമനില വഴങ്ങിയിരുന്നു. സ്ട്രൈക്കർ റോളിൽ കളിച്ച റൂണി 90 ആം മിനുട്ടിൽ നേടിയ പെനാൽറ്റി ഗോളിലാണ് കൂമാന്റെ ടീം തോൽവി ഒഴിവാക്കിയത്. ആന്റണി നോകാർട്ടിന്റെ ഗോളിൽ 82 ആം മിനുട്ടിൽ ഗോൾ നേടിയ ബ്രൈയ്റ്റൻ ജയം ഉറപ്പിച്ചു നിൽക്കെയാണ് പെനാൽറ്റി വഴങ്ങിയത്. 90 ആം മിനുട്ടിൽ എവർട്ടൻ താരം കാൾവർട് ലെവിനേ ബോക്‌സിൽ വീഴ്ത്തിയത്തിന് കിട്ടിയ പെനാൽറ്റി കൃത്യതയോടെ ഗോളാക്കി. തോറ്റിരുന്നെങ്കിൽ ഒരു പക്ഷെ എവർട്ടൻ പരിശീലകൻ കൂമാന്റെ പുറത്താക്കലിന് വരെ സാധ്യതയുണ്ടായിരുന്നത് തൽകാലത്തേക്കെങ്കിലും നീട്ടി കിട്ടി. 8 കളികളിൽ നിന്ന് 8ബ്‌പോയിന്റുള്ള എവർട്ടൻ 16 ആം സ്ഥാനത്തും അത്ര തന്നെ പോയിന്റുള്ള ബ്രൈയ്റ്റ്ൻ 14 ആം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement