ജൂൺ 20ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങാൻ ധാരണ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന് ധാരണയായി. ജൂൺ 20ന് ലീഗ് പുനരാരംഭിക്കാനാണ് ക്ലബുകൾ ഇന്നലെ നടത്തിയ ചർച്ചയിൽ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇന്ന് തന്നെ ഉണ്ടായേക്കും. ബ്രിട്ടീഷ് ഗവണ്മെന്റ് നേരത്തെ തന്നെ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയിരുന്നു.

പ്രീമിയർ ലീഗ് ക്ലബുകൾ അവസാന ഒരാഴ്ചയോളമായി പരിശീലനവും നടത്തുന്നുണ്ട്. നേരത്തെ ജൂൺ 12ന് തുടങ്ങാൻ ആയിരുന്നു തീരുമാനം. എന്നാൽ താരങ്ങൾക്ക് ഫിറ്റ്നെസ് വീണ്ടെടുക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടത് കൊണ്ട് ആണ് ഇപ്പോൾ ലീഗ് ജൂൺ20ന് തുടങ്ങാം എന്ന അന്തിമ തീരുമാനത്തിൽ എത്തിയത്.

മാർച്ച് ആദ്യ വാരത്തിൽ നിർത്തി വെച്ച പ്രീമിയർ ലീഗിൽ ഇനിയും 9 റൗണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. ആഴ്ചയിൽ രണ്ട് മത്സരങ്ങൾ എന്ന രീതിയിൽ നടത്തി ഓഗസ്റ്റിൽ ലീഗ് പൂർത്തിയാക്കാൻ ആകും പ്രീമിയർ ലീഗിന്റെ ശ്രമം

Advertisement