Picsart 24 04 25 16 58 47 957

എൻസോ ഫെർണാണ്ടസിന് ശസ്ത്രക്രിയ, കോപ അമേരിക്കയിൽ തിരികെയെത്തും

ചെൽസിതാരം എൻസോ ഫെർണാണ്ടസ് ഈ സീസണിൽ ചെൽസിക്ക് വേണ്ടി കളിക്കില്ല. താരം ഹെർണിയ ഓപ്പറേഷന് വിധേയനാകാൻ തീരുമാനിച്ചതിനാൽ ഇനി ഈ സീസണിൽ തന്റെ ക്ലബ്ബിനായി കളിക്കില്ല. ചെൽസിക്ക് ഇനി കളിക്കാൻ കാര്യമായി കിരീടങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്തതിനാൽ ആണ് താരം ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

അവസാന കുറച്ചു മാസങ്ങളായി എൻസോ പരിക്കുമായി പോരാടുന്നുണ്ട്. ഈ പരിക്ക് സഹിച്ചായിരുന്നു താരം കളിച്ചുകൊണ്ടിരുന്നത്. കോപ അമേരിക്ക ടൂർണമെന്റ് മുന്നിൽ വരാനിരിക്കുന്ന അതിനുമുമ്പ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുകയാണ് ഇപ്പോഴത്തെ താരത്തിന്റെ ലക്ഷ്യം. അതിനാലാണ് താരം ഇപ്പോൾ ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചത്. ഇനി ഒരു മാസത്തോളം ഇടവേള എടുത്തശേഷം കോപ്പ അമേരിക്കയ്ക്ക് ആയുള്ള അർജൻറീന ക്യാമ്പിൽ താരം ചേരും.

Exit mobile version