Site icon Fanport

“ചെൽസിയിൽ കളിക്കുന്നത് ആസ്വദിക്കുന്നു, പക്ഷേ ടേബിളിലെ സ്ഥാനത്തിൽ സന്തോഷമില്ല” – എൻസോ

ചെൽസി ഇപ്പോൾ പ്രീമിയർ ലീഗിൽ നിൽക്കുന്ന സ്ഥാനത്തിൽ താൻ സന്തോഷവാൻ അല്ല എന്ന് യുവ മധ്യനിര താരം എൻസോ ഫെർണാണ്ടസ്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുക ആയിരുന്നു എൻസോ‌. ഇന്നലെ നാടകീയമായ മത്സരത്തിൽ 4-3ന് ആയിരുന്നു ചെൽസി വിജയിച്ചത്. അവർ ഇപ്പോഴും ലീഗിൽ പത്താം സ്ഥാനത്താണ് നിൽക്കുന്നത്.

എൻസോ 24 04 05 15 58 16 113

“ഞാൻ ഇവിടെ ചെൽസിയിൽ കളിക്കുന്നത് ശരിക്കും ആസ്വദിക്കുന്നു. ഇവിടെ കളിക്കുന്നതിൽ തീർച്ചയായും സന്തോഷമാണ്” എൻസോ DAZN-നോട് പറഞ്ഞു.

“എന്നാൽ ഇപ്പോൾ പ്രീമിയർ ലീഗ് ടേബിളിലെ ഞങ്ങളുടെ സ്ഥാനം എനിക്ക് ഇഷ്ടമല്ല, അത് എന്നെയും എൻ്റെ ടീമംഗങ്ങളെയും രോഷാകുലരാക്കുന്നുണ്ട്. ഞങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ ഇതൊരു പ്രക്രിയയാണ്, അടുത്ത സീസൺ ഞങ്ങൾക്ക് കൂടുതൽ മെച്ചമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം”. എൻസോ പറഞ്ഞു.

Exit mobile version