അടുത്ത സീസണിലും ഫുട്ബോൾ കാണികൾക്ക് പ്രവേശനമുണ്ടാകില്ല

- Advertisement -

കൊറോണ കാരണം ഫുട്ബോൾ മത്സരങ്ങൾ ഒക്കെ നിർത്തിവെച്ചിരിക്കുകയാണ് ഇപ്പോൾ. ഇനി സീസൺ പുനരാരംഭിച്ചാലും കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല എന്ന് എല്ലാ ലീഗുകളും അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ സീസണിൽ മാത്രമല്ല അടുത്ത സീസണിലും ഫുട്ബോൾ കാണാൻ ആരാധകർക്ക് ഗ്യാലറിയിലേക്ക് എത്താൻ ആവില്ല എന്നാണ് സൂചന.

കൊറോണയെ പ്രതിരോധിക്കാൻ ലോകത്തിനായാൽ അല്ലാതെ സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയില്ല എന്നാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ക്ലബുകൾ ഇതുസംബന്ധിച്ച് ചർച്ചയും നടത്തി. ആരോഗ്യരംഗം നിയന്ത്രണത്തിലായില്ല എങ്കിൽ അടുത്ത സീസൺ പ്രീമിയർ ലീഗ് കാണികൾ ഇല്ലാതെ നടത്താൻ എല്ലാ ക്ലബുകളും ഒരുങ്ങണം എന്ന് നിർദ്ദേശവും വന്നു. കാണികൾ സ്റ്റേഡിയത്തിൽ എത്തിയില്ല എങ്കിൽ ഫുട്ബോളിന്റെ ആവേശം മാത്രമല്ല ഒപ്പം ക്ലബുകൾക്ക് വലിയ സാമ്പത്തിക നഷ്ടവും അതുമൂലം ഉണ്ടാകും.

Advertisement