Site icon Fanport

എമിലിയാനോ സലയ്ക്ക് വേണ്ടി പ്രാർത്ഥിച്ച് ഫുട്ബോൾ ലോകം

കാർഡിഫ് സിറ്റിയുടെ അർജന്റീനിയൻ താരം എമിലിയാനോ സലയ്ക്ക് വേണ്ടി പ്രാർത്ഥിച്ച് ഫുട്ബോൾ ലോകം. കാർഡിഫ് സിറ്റി സൈൻ ചെയ്ത എമിലിയാനോ സല സഞ്ചരിച്ച വിമാനം കാണാതായിരിക്കുകയാണ്. നാന്റെസിൽ നിന്ന് കാർഡിഫിലേക്ക് സഞ്ചരിക്കുകയായിരുന്നു വിമാനം.

ചെറിയ വിമാനത്തിൽ 2 പേർ ബോർഡിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. പ്രതികൂലമായ കാലാവസ്ഥയായതിനാൽ താരത്തിനായുള്ള തിരച്ചിൽ നിർത്തി വെച്ചിരിക്കുകയാണ്. ലോകമെമ്പാടുള്ള ഫുട്ബോൾ ആരാധകർ സലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്. കാർഡിഫിന്റെയും നാന്റീസിന്റെയും ആരാധകർ ഒത്തു കൂടുന്നുണ്ട് .

Exit mobile version