എമേർസണ് പരിക്ക്, ചെൽസി ഡിഫൻസ് പ്രതിസന്ധിയിൽ

പരിക്കിനാൽ ബുദ്ധിമുട്ടുന്ന ചെൽസിക്കും ഇന്റർനാഷണൽ ബ്രേക്ക് വില്ലനായിരിക്കുകയാണ്. ചെൽസിയുടെ ഫുൾബാക്കായ എമേർസൺ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ഇന്നലെ ഇറ്റലിക്കു വേണ്ടി കളിക്കുമ്പോൾ ആയിരുന്നു എമേഴ്സണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല എന്ന് ഇറ്റാലിയൻ പരിശീലകൻ മാൻചിനി പറഞ്ഞു‌. എന്നാൽ ചെൽസിയുടെ അടുത്ത മത്സരത്തിൽ എമേഴ്സൺ കളിക്കാൻ ആകും എന്ന് കരുതുന്നില്ല.

അടുത്ത മത്സരത്തിൽ വോൾവ്സിനെ ആണ് ചെൽസി നേരിടേണ്ടത്. എമേഴ്സണ് പകരം അലോൺസോ ആയിരിക്കും ചെൽസിക്ക് വേണ്ടി കളിക്കുക. സമീപകാലത്ത് ചെൽസി ആരാധകരിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് അലോൺസോ. ചെൽസി ടീമിൽ റുദിഗർ, കാന്റെ, റീസെ ജെയിംസ്, കൊവാചിച്, ലോഫ്റ്റസ് ചീക്, ഹഡ്സൺ ഒഡോയി എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്.

Exit mobile version