അപ്പീൽ തുണയായി, എൽനെനിയുടെ സസ്പെൻഷൻ പിൻവലിച്ചു

ആഴ്സണൽ മിഡ്ഫീൽഡർ മുഹമ്മദ് എൽനെനിയുടെ സസ്പെൻഷൻ എഫ് എ പിൻവലിച്ചു. ആഴ്സണൽ നൽകിയ അപ്പീൽ അംഗീകരിച്ചാണ് അച്ചടക്ക നടപടി പിൻവലിക്കാൻ എഫ് എ തീരുമാനിച്ചത്. സൗത്താംപ്ടന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ റഫറി നൽകിയ ചുവപ്പ് കാർഡിന് ഫലമായുള്ള 3 മത്സരങ്ങളിലെ സസ്പെന്ഷനാണ് ഇതോടെ ഇല്ലാതെ ആയത്.

കളിക്കിടയിൽ സൗത്താംപ്ടൻ താരം ജാക്ക് സ്റ്റീഫൻസുമായുള്ള തർക്കത്തിന്റെ ഫലമായാണ് എൽനെനിക്ക് റഫറി ആന്ദ്രെ മാരിനർ ചുവപ്പ് കാർഡ് നൽകിയത്. എന്നാൽ ആഴ്സണൽ തീരുമാനത്തിനെതിരെ അപ്പീൽ പോയതോടെ എഫ് എ പ്രസ്താവനയിലൂടെ ഈജിപ്ത് താരം കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തുകയായിരുന്നു. പൊതുവെ കളിക്കളത്തിൽ മാന്യനാണ് താരം. സീസണിൽ ഇതുവരെ കേവലം 5 മഞ്ഞ കാർഡുകൾ മാത്രമാണ് താരം കണ്ടിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെന്നൈ താരങ്ങള്‍ക്ക് നേരെ ഷൂവേറ്
Next articleഇഷ് സോധി രാജസ്ഥാന്‍ നിരയിലേക്ക്