Site icon Fanport

ഹാരി കെയ്നെ അധിക്ഷേപിച്ചു, ലിവർപൂൾ യുവ താരത്തിന് വിലക്ക്

ഇംഗ്ലണ്ട് ക്യാപ്റ്റനും സ്പർസ് താരവുമായ ഹാരി കെയ്നെ അധിക്ഷേപിച്ച ലിവർപൂൾ യുവ താരം ഹാർവി ഏലിയറ്റിന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷന്റെ വിലക്ക്. 14 ദിവസമാണ് താരത്തിന് വിലക്ക് ലഭിച്ചത്. 350 യൂറോ പിഴയും താരം അടക്കേണ്ടി വരും. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെ താരം കെയ്‌ന് എതിരെ മോശം ഭാഷയിൽ സംസാരിക്കുകയായിരുന്നു.

വീഡിയോ പുറത്ത് വന്നതോടെ താരം മാപ്പ് പറഞ്ഞെങ്കിലും നടപടിയിൽ നിന്ന് രക്ഷ നേടാനായില്ല. സുഹൃത്തുകളുടെ കൂടെ തീർത്തും സൊകാര്യമായ അന്തരീക്ഷത്തിൽ എടുത്ത വീഡിയോ ആണെന്നായിരുന്നു താരത്തിന്റെ ന്യായം.

Exit mobile version