Site icon Fanport

യുവതാരം ആന്റണി എലാംഗയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ആന്റണി എലാംഗ ക്ലബിൽ ഒരു പുതിയ കരാറിൽ ഒപ്പുവെച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു, 2026 ജൂൺ വരെ ക്ലബ്ബിൽ താരത്തെ നിലനിർത്തുന്ന കരാർ ആണ് താരം ഒപ്പുവെച്ചത്. കൂടാതെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും കരാർറ്റിൽ ഉണ്ട്. 19 കാരനായ എലംഗ 12-ാം വയസ്സിൽ യുണൈറ്റഡിന്റെ അക്കാദമിയിൽ ചേർന്നതാണ്.,

ഇതുവരെ സീനിയർ ടീമിനായി അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ 2-1ന് വിജയിച്ച മത്സരത്തിൽ എലാംഗ തന്റെ ആദ്യ ഗോൾ നേടിയിരുന്നു. സ്വീഡൻ അണ്ടർ 21 ഇന്റർനാഷണൽ ആണ് എലാംഗ.

Exit mobile version