
മാഞ്ചസ്റ്റർ സിറ്റിയുടെ ഒന്നാം നമ്പർ ഗോളി എഡേഴ്സൻ പുതിയ കരാറിൽ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2025 വരെ താരം സിറ്റിയിൽ തുടരും. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ എതിഹാദിൽ എത്തിയ താരം സിറ്റിക്ക് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയത്.
പെപ് ഗാർഡിയോളയുടെ ഫുട്ബോൾ ശൈലിക്ക് അനുയോജ്യനായ എഡേഴ്സൻ സിറ്റിക്കായി ഈ സീസണിൽ കളിച്ച 45 മത്സരങ്ങളിൽ 21 ക്ലീൻ ഷീറ്റ് സ്വന്തമാക്കി. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ നിന്ന് 35 മില്യൺ നൽകിയാണ് സിറ്റി താരത്തെ ഇംഗ്ലണ്ടിൽ എത്തിച്ചത്.
2016 ഇത് ബാഴ്സയിൽ നിന്ന് പെപ്പ് സിറ്റിയിൽ എത്തിച്ച ക്ലാഡിയോ ബ്രാവോ നിരന്തരം പിഴവുകൾ വരുത്തിയതോടെയാണ് പുതിയ ഗോളിക്കായി പെപ്പ് ശ്രമം തുടങ്ങിയത്. എഡേഴ്സൻ ആദ്യം 6 വർഷത്തെ കരാറിൽ ഒപ്പിട്ടിരുന്നെങ്കിലും പുതിയ കരാർ പ്രകാരം താരത്തിന് ശമ്പളത്തിൽ കാര്യമായ വർധനവ് ഉണ്ടാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial