Site icon Fanport

എഡേഴ്സൺ പരിക്ക് മാറി തിരികെയെത്തി

പ്രീമിയർ ലീഗിൽ ഒരു വമ്പൻ പോരാട്ടം നടക്കാനിരിക്കെ മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസം. ഇന്ന് ചെൽസിയെ നേരിടേണ്ട മാഞ്ചസ്റ്റർ സിറ്റിക്ക് അവരുടെ ഒന്നാം ഗോൾകീപ്പർ എഡേഴ്സണെ തിരിച്ചുകിട്ടി. പരിക്ക് കാരണം അവസാന ആഴ്ചകളിൽ പുറത്തിരിക്കേണ്ടി വന്ന എഡേഴ്സൺ ഇന്ന് കളിക്കും എന്ന് ഗ്വാർഡിയോള തന്നെയാണ് അറിയിച്ചത്.

രണ്ടാഴ്ച മുമ്പ് ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ എഡേഴ്സണ് ഏറ്റ പരിക്കാണ് എഡേഴ്സണെ പുറത്തിരുത്തിയത്. മസിൽ ഇഞ്ച്വറി ആയതു കൊണ്ട് ആണ് രണ്ട് ആഴ്ച പുറത്തിരിക്കേണ്ടി വന്നത്. എഡേഴ്സണ് പകരം ബ്രാവോ ആയിരുന്നു അവസാന മത്സരങ്ങളിൽ സിറ്റിയുടെ വല കാത്തത്

Exit mobile version