ന്യൂകാസിലിന് അവസാനം പുതിയ പരിശീലകനായി, ഇനി എഡി ഹോവെയുടെ തന്ത്രങ്ങൾ

20211105 120627

സൗദി ഉടമകൾ ഏറ്റെടുത്തത് മുതൽ ഒരു പരിശീലകനായി അന്വേഷണം നടത്തുന്ന ന്യൂകാസിൽ യുണൈറ്റഡ് അവസാനം ഒരു പുതിയ പരിശീലകനെ നിയമിച്ചു. മുൻ ബൗണ്മത് പരിശീലകനായ എഡി ഹോവെ ആണ് ന്യൂകാസിലിൽ എത്തുന്നത്. 2024വരെയുള്ള കരാർ എഡി ഹോവെ അംഗീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ന്യൂകാസിൽ കോണ്ടെ, ടെൻ ഹാഗ്, ഉനായ് എമിറെ എന്നിവരെ ഒക്കെ പരിശീലക സ്ഥാനത്തേക്ക് സമീപിച്ചിരുന്നു എങ്കിലുൻ അവരൊക്കെ ഓഫർ നിരസിക്കുക ആയിരുന്നു.

ബൗണ്മതിലെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ എഡി ഹൊവെ വേറെ ചുമതല ഒന്നും ഏറ്റെടുത്തിരുന്നില്ല. 43കാരൻ മാത്രമായ എഡി ഹോവെ ബൗണ്മതിൽ നല്ല ഫുട്ബോൾ കളിച്ചിരുന്നു എങ്കിലും ബൗണ്മതിന്റെ തകർച്ചയോടെ അദ്ദേഹം പരിശീലക സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു. എട്ടു വർഷത്തോളം എഡി ഹോവെ ബൗണ്മതിനെ പരിശീലിപ്പിച്ചിരുന്നു. ഉടൻ തന്നെ എഡി ഹോവെയുടെ നിയമനം ന്യൂകാസിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും

Previous articleപെസ് ചതിച്ചാശാനേ!! അടുത്ത മാർച്ചിൽ മാത്രമേ eFootball മൊബൈലിൽ എത്തു എന്ന് കൊണാമി
Next articleമേസൺ റൊബേർട്സണ് റിയൽ കാശ്മീരിൽ പുതിയ കരാർ