Site icon Fanport

“പ്രശ്നങ്ങൾ ഒക്കെ അവസാനിച്ചാൽ ഒലെയെ പിന്തുണയ്ക്കും”

കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത് ഒന്നിം വലിയ ട്രാൻസ്ഫറുകൾ നടത്തില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സി ഇ ഒ എഡ് വൂഡ്വാർഡ് പറഞ്ഞിരുന്നു. എന്നാൽ അത് താൽക്കാലികമാണെന്നും ഭാവിയിൽ ഒലെയെ വലിയ ടീമൊരുക്കാൻ സഹായിക്കും എന്നും വൂഡ്വാർഡ് പറഞ്ഞു. ഒലെ ഗണ്ണാർ സോൾഷ്യാർ മികച്ച പ്ലാനുകളോടെയാണ് മുന്നോട്ട് പോകുന്നത്. അതിൽ ക്ലബിന് തൃപ്തിയുണ്ട്. അദ്ദേഹം പറഞ്ഞു.

ഒലെയുടെ ടീമിനെ മെച്ചപ്പെടുത്താൻ ക്ലബിന് ബാധ്യതയുണ്ട്. ഈ കൊറോണ കാലം കഴിഞ്ഞ് കാര്യങ്ങൾ നേർവഴിക്ക് ആയാൽ തീർച്ചയായും പരിശീലകൻ ആവശ്യപ്പെടുന്ന താരങ്ങളെ ടീമിൽ എത്തിക്കും എന്നും വൂഡ്വാർഡ് പറഞ്ഞു. എന്നാൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ട്രാൻസ്ഫറുകൾ നടത്താൻ സാധ്യതയില്ല എന്ന് അദ്ദേഹം ആവർത്തിച്ചു.

Exit mobile version