
- Advertisement -
വെയിൽസ് അണ്ടർ 19 താരം ഡെയ്ലാൻ ലെവിറ്റിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യ പ്രൊഫഷണൽ കരാർ. കഴിഞ്ഞ ദിവസമാണ് ലെവിറ്റ് കരാറിൽ ഒപ്പിട്ടത്. ഇത്തവണ അണ്ടർ 18 നോർത്ത് പ്രീമിയർ ലീഗിൽ കിരീടം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ലെവിറ്റ്. മിഡ്ല്സ്ബ്രോയ്ക്ക് എതിരെ നടന്ന മത്സരത്തിൽ വിജയഗോൾ നേടിയതും ലെവിറ്റ് ആയിരുന്നു.
ഈ സീസണിൽ അണ്ടർ 18 മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനു വേണ്ടി ലീഗിൽ അഞ്ച് ഗോളുകൾ നേടിയിരുന്നു. 17കാരനായ ഈ വെൽഷ് മിഡ്ഫീൽഡർ യുണൈറ്റഡിന്റെ ഭാവി മിഡ്ഫീൽഡ് വാഗ്ദാനമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement