Site icon Fanport

ഡച്ച് ഗോൾകീപ്പർ ടിം ക്രുൽ നോർവിച്ച് സിറ്റിയിൽ തുടരും

മുൻ നെതർലന്റ്സ് ഗോൾ കീപ്പർ ടി ക്രുൽ നോർവിച്ച് സിറ്റിയിൽ തന്നെ തുടരും. നോർവിച്ച് സിറ്റിയുമായി മൂന്ന് വർഷത്തെ കരാർ താരം ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ നോർവിച് സിറ്റിയിൽ എത്തിയ ക്രുൽ അവരുടെ ചാമ്പ്യൻഷിപ്പ് വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രൊമോഷൻ നേടി പ്രീമിയർ ലീഗിൽ എത്തിയപ്പോഴും താരത്തെ നിലനിർത്താൻ നോർവിച് തീരുമാനിക്കുകയായിരുന്നു.

പ്രീമിയർ ലീഗിൽ മുമ്പ് ന്യൂകാസിൽ യുണൈറ്റഡിനൊപ്പം നിരവധി മത്സരങ്ങളിൽ ഗ്ലോവ് അണിഞ്ഞ ചരിത്രം ക്രുലിനുണ്ട്. അയാക്സ്, ബ്രൈറ്റൺ തുടങ്ങിയ ക്ലബുകളുടെ വലയും ക്രുൽ കാത്തിട്ടുണ്ട്. ക്രുൽ തന്നെ ആയിരിക്കും അടുത്ത സീസണിൽ നോർവിചിന്റെ ഒന്നാം നമ്പർ. 2014ലെ ലോകകപ്പിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ പകരക്കാരനായി ഇറങ്ങി ഹോളണ്ടിന്റെ ഹീറോ ആയ താരം കൂടിയാണ് ക്രുൽ.

Exit mobile version