മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും ഫെർഗൂസൻ തന്നെ എവർട്ടൺ പരിശീലകൻ

എവർട്ടൺ താൽക്കാലിക പരിശീലകനായ ഡുങ്കൻ ഫെർഗൂസൺ അടുത്ത മത്സരത്തിലും എവർട്ടൺ പരിശീലകനായി തുടരും എന്ന് ക്ലബ് അറിയിച്ചു. ഈ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് എവർട്ടൺ നേരിടുന്നത്. മാർകോ സിൽവയെ പുറത്താക്കിയതിനു പിന്നാലെ ഫെർഗൂസൺ എവർട്ടൺ പരിശീലകനായി സ്ഥാനമേറ്റിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ചെൽസിക്ക് എതിരെ വിജയം സ്വന്തമാക്കാനും ഡുങ്കൻ ഫെർഗൂസണായി. 10 വർഷത്തോളം എവർട്ടണ് വേണ്ടി ഫുട്ബോൾ കളിച്ചിട്ടുള്ള താരമാണ് ഡുങ്കൻ. എവർട്ടന്റെ അക്കാദമി കോച്ചായും ബാക്ക് റൂം സ്റ്റാഫായുമൊക്കെ പ്രവർത്തിച്ചിട്ടുമുണ്ട് ഡുങ്കൺ. ആഞ്ചലോട്ടി, മോയെസ്, എമെറി തുടങ്ങിയവർ ഒക്കെ എവർട്ടൺ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും മികച്ച റിസൾട്ട് ലഭിച്ചാൽ ഡുങ്കണ് കുറച്ച് കാലം കൂടെ എവർട്ടൺ സമയം നൽകിയേക്കും.