പേര് ഡ്രിങ്ക് വാട്ടർ എന്നാണെങ്കിലും കുടിച്ചത് മദ്യം, ചെൽസി താരം അറസ്റ്റിൽ

- Advertisement -

പേര് ഡ്രിങ്ക് വാട്ടർ എന്നാണെങ്കിലും കുടിച്ചത് മദ്യം. അതും വാഹനമോടിക്കുമ്പോൾ. ചെൽസി മധ്യനിര താരം ഡ്രിങ്ക് വാട്ടറാണ് ഇംഗ്ലണ്ടിൽ പോലീസ് നടപടി നേരിടേണ്ടി വന്നിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിനാണ് ഡ്രിങ്ക് വാട്ടർ നടപടി നേരിടുക‌. മാഞ്ചസ്റ്ററിനടുത്ത് മദ്യപിച്ച് വാഹനമോടിക്കുമ്പോൾ അപകടത്തിൽ പെട്ടതോടെയാണ് ഡ്രിങ്ക് വാട്ടർ പോലീസിന്റെ പിടിയിലായത്.

ഇന്നലെ രാത്രി അറസ്റ്റ് ചെയ്യപ്പെട്ട ഡ്രിങ്ക് വാട്ടറിനെ പിന്നീട് ഉപാധിയില്ലാതെ ജാമ്യത്തിൽ വിട്ടു. താരത്തിനെതിരെ അന്വേഷണം നടത്തിയ ശേഷം ശിക്ഷ പ്രഖ്യാപിക്കും. ലൈസൻസ് താൽക്കാലികമായി റദ്ദാക്കാനും സാമൂഹിക സേവനം നടത്തുകയും ആകും താരത്തിന് ലഭിക്കാൻ പോകുന്ന ശിക്ഷ. മുൻ ലെസ്റ്റർ സിറ്റി താരമായ ഡ്രിങ്ക് വാട്ടർ ചെൽസിയിൽ എത്തിയ ശേഷം അവസരങ്ങൾ കിട്ടാതെ തന്റെ കരിയർ താഴോട്ടേക്ക് കൊണ്ടുപോയിരിക്കുകയാണ്. അതിനിടയിലാണ് ഈ പുതിയ പ്രശ്നങ്ങൾ.

Advertisement