ചെൽസിക്ക് സമനില, അപ്രതീക്ഷിത തോൽവിയേറ്റു ആഴ്‌സണൽ

- Advertisement -

മുൻ നിര ടീമുകളെല്ലാം ജയം നേടാനാവാതെ പോകുന്ന കാഴ്ചയാണ് ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കണ്ടത്. ചെൽസി -ലിവർപൂളിനോടും ടോട്ടൻഹാം സണ്ടർ ലണ്ടിനോടും സമനില പാലിച്ചപ്പോൾ ശക്തരായ ആർസനലിനെ വാട്ട് ഫോർഡ് തോൽപ്പിച്ചു.

ഇന്നലെ നടന്ന ശ്രദ്ദേയ മത്സരത്തിൽ ഓരോ ഗോളുകൾ വീതം നേടിയാണ് ചെൽസിയും ലിവർപൂളും സമനില പാലിച്ചത്. പതിവ് ഫോം പുറത്തെടുക്കാനാവാതെ വിഷമിച്ച ചെൽസിയെ ലിവർപൂൾ ഗോളി മിനോലെയുടെ പിഴവ് മുതലെടുത്ത്‌ നേടിയ മനോഹര ഫ്രീകിക്ക് ഗോളിലൂടെ ഡേവിഡ് ലൂയിസാണ് ആദ്യം മുന്നിൽ എത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ചെൽസി മധ്യ നിരയിലെ ഒത്തിണക്കമില്ലായ്മ മുതലെടുത്ത ലിവർപൂൾ നിരന്തരം അവസരങ്ങൾ സൃഷ്ട്ടിച്ചു, തുടർന്ന് 57 ആം മിനുട്ടിൽ വൈനാൽടം ആൻഫീല്ഡിൽ ലിവർപൂളിന്റെ സമനില ഗോൾ നേടി. 77 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കോസ്റ്റ പാഴാക്കുകകൂടി ചെയ്തതോടെ ചെൽസി തങ്ങളുടെ പുതിയ ശൈലിയിൽ ആദ്യ സമനില വഴങ്ങി. 1 പോയിന്റ് മാത്രമേ നേടാൻ പറ്റിള്ളുവെങ്കിലും 9 പോയിന്റ് വിത്യാസവുമായി ചെൽസി തന്നെയാണ് ഒന്നാമത്. 46 പോയിന്റുള്ള ലിവർപൂൾ 4 ആം സ്ഥാനത്താണ്.

വിലക്ക് നേരിടുന്ന പരിശീലകൻ വെങ്ങർ ടച്ച് ലൈനിൽ ഇല്ലാതെ സ്വന്തം മൈതാനത്ത് ഇറങ്ങിയ ആർസനലിനെ ഒന്നിനെതിരെ 2 ഗോളിന്റെ ജയം നേടിയാണ് വാട്ട്ഫോർഡ് ഞെട്ടിച്ചത്. ആദ്യ 13 മിനിറ്റിനുള്ളിൽ കാബൂൾ, ദീനി എന്നിവരുടെ ഗോളിൽ മുന്നിൽ എത്തിയ വാട്ട്ഫോർഡ് ആർസനലിനെ തീർത്തും പ്രതിരോധത്തിലാക്കി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ അലക്‌സി സാഞ്ചെസ് നൽകിയ പാസ് വലയിലാക്കി അലക്സ് ഇവോബി തിരിച്ചു വരവ് പ്രതീക്ഷകൾ നൽകിയെങ്കിലും പ്രകടനത്തിൽ തീർത്തും നിറം മങ്ങിയ ടീമിന് പിന്നീട് ഗോളുകൾ നേടാനായില്ല. 58 ആം മിനുട്ടിലായിരുന്നു ഇവോബിയുടെ ആശ്വാസ ഗോൾ. 47 പോയിന്റുള്ള ആർസനൽ ഇപ്പോൾ 3 ആം സ്ഥാനത്താണ്. വാട്ട്ഫോർഡ് 27 പോയിന്റുമായി 13 ആം സ്ഥാനത്താണ്.

കഴിഞ്ഞ സീസണിലെ ചാംപ്യന്മാരെ താരതമ്യേന ദുര്ബലരായ ബേൺലി അട്ടിമറിച്ചു. വിരസമായ മത്സരത്തിന് ഒടുവിൽ 87 ആം മിനുട്ടിലാണ് സാം വോക്‌സ് വിജയ ഗോൾ മേടിയത്. ബേൺലി നേടിയ ഗോളിൽ ഹാൻഡ് ബോൾ ഉണ്ടെന്ന്‌ ലെസ്റ്റർ താരങ്ങൾ ആക്ഷേപം ഉന്നയിച്ചെങ്കിലും റഫറി ചെവി കൊണ്ടില്ല. 29 പോയിന്റുള്ള ബേൺലി 9 ആം സ്ഥാനത്തും, 21 പോയിന്റുള്ള ലെസ്റ്റർ 16 ആം സ്ഥാനത്തുമാണ്.

Advertisement