Site icon Fanport

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം റൊണാൾഡോയുടെ നേട്ടം ആവർത്തിച്ച് വോൾവ്‌സ് താരം

നീണ്ട പതിനൊന്നു വർഷങ്ങൾക്ക് ശേഷം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു നേട്ടം അവർത്തിച്ചിരിക്കുകയാണ് വോൾവ്‌സ് താരം ഹോട്ട. റൊണാൾഡോക്ക് ശേഷം പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്ന ആദ്യത്തെ പോർച്ചുഗീസ് താരം ആയിരിക്കുകയാണ് ഹോട്ട. ഇന്നലെ ലെസ്റ്റർ സിറ്റിക്കെതിരെയാണ് ഹോട്ട ഹാട്രിക് നേട്ടം സ്വന്തമാക്കിയത്.

2008ൽ ആണ് റൊണാൾഡോ തന്റെ പ്രീമിയർ ലീഗിലെയും യുണൈറ്റഡ് കുപ്പായത്തിലെയും ഏക ഹാട്രിക് നേടിയത്. ന്യൂകാസിലിന്‌ എതിരേയായിരുന്നു റൊണാൾഡോയുടെ ഹാട്രിക് നേട്ടം. അതിനു ശേഷം ആദ്യമായാണ് ഒരു പോർച്ചുഗീസ് താരം പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്നത്. പോർച്ചുഗീസ് താരങ്ങൾ നേടുന്ന പ്രീമിയർ ലീഗിലെ രണ്ടാമത്തെ മാത്രം ഹാട്രിക്കുമാണിത്.

Exit mobile version