Picsart 23 06 01 00 45 27 678

ഡിയോഗോ ഡാലോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ പുതുക്കി

ഡിയോഗോ ഡാലോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചു. 2028 ജൂൺ 30 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്ന ഒരു പുതിയ കരാറിൽ അണ് ഡിയോഗോ ഡാലോട്ട് ഒപ്പുവച്ചത്. 24 കാരനായ ഡിഫൻഡർ ക്ലബ്ബിനായി 107 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കൂടാതെ പോർച്ചുഗലിനായി 11 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്.

“മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നത് ഫുട്ബോളിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ചില അതിശയകരമായ നിമിഷങ്ങൾ ഇവിടെ പങ്കിട്ടു” ഡാലോട്ട് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതു മുതൽ ഡാലോട്ട് ആണ് യുണൈറ്റഡിന്റെ ഒന്നാം റൈറ്റ് ബാക്ക് ഓപ്ഷൻ.

ഡാലോട്ടിന്റെ കരാറിനു പിന്നാലെ റാഷ്ഫോർഡ് ഡി ഹിയ എന്നിവരുടെ കരാറും മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കും.

Exit mobile version