Picsart 23 08 23 23 47 11 277

16കാരനായ ക്രൊയേഷ്യൻ സ്ട്രൈക്കറെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു യുവ സ്ട്രൈക്കറെ സ്വന്തമാക്കുന്നതിന് അടുത്താണ് എന്ന് റിപ്പോർട്ടുകൾ. ക്രൊയേഷ്യൻ ടീമായ കുസ്തോസിജയിൽ നിന്ന് സ്‌ട്രൈക്കർ ഡിനോ ക്ലാപിഹയെ സൈൻ ചെയ്യാൻ യുണൈറ്റഡ് ചർച്ചകൾ നടത്തുകയാണെന്ന് ഫാബ്രിസിയോ റൊമാനോ പറഞ്ഞു. യുണൈറ്റഡ് മാത്രമല്ല ആർ ബി ലെപ്സിഗും താരത്തിനായി രംഗത്തുണ്ട്.

ന്യൂയോർക്കിൽ ജനിച്ച താരം, U15, U16 തലങ്ങളിൽ അമേരിക്കയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 16-കാരനെ ഒരു വണ്ടർ കിഡ് ആയാണ് കണക്കാക്കുന്നത്‌. മാതാപിതാക്കളോടൊപ്പം കഴിഞ്ഞ വർഷമാണ് താരം ക്രൊയേഷ്യയിലേക്ക് മാറിയത്‌. ഡൈനാമോ സാഗ്രെബിനായി താരം കരാർ ഒപ്പിട്ടു അവർക്ക് ഒപ്പം ഒരു സീസൺ ചിലവഴിച്ചു‌.

ക്രൊയേഷ്യൻ ഫുട്ബോൾ പിരമിഡിന്റെ രണ്ടാം നിരയിൽ കളിക്കുന്ന കുസ്തോസിജയെയാണ് അദ്ദേഹം ഇപ്പോൾ പ്രതിനിധീകരിക്കുന്നത്. ക്ലബ്ബിനായി അദ്ദേഹം ഇതുവരെ സീനിയർ അരങ്ങേറ്റം നടത്തിയിട്ടില്ല, പക്ഷേ U17 ടീമിനായി കളിക്കുകയും ഇടയ്ക്കിടെ ആദ്യ ടീമിനൊപ്പം പരിശീലനം നടത്തുകയും ചെയ്തിട്ടുണ്ട്.

Exit mobile version