എറിക് ഡയറിന്റെ ഗോളിൽ ടോട്ടൻഹാമിന് ജയം

ബാഴ്സലോണക്ക് എതിരെ രണ്ട് ദിവസം മുന്നെ ഏറ്റ പരാജയത്തിന് ശേഷം ടോട്ടൻഹാം വിജയ വഴിയിൽ തിരിച്ചെത്തി. ഇന്ന് വെംബ്ലിയിൽ കാർഡിഫ് സിറ്റിയെ നേരിട്ട ടോട്ടൻഹാം ഏക ഗോളിനാണ് വിജയിച്ചത്. എട്ടാം മിനുട്ടിൽ തന്നെ എറിക് ഡയർ നേടിയ ഗോളാണ് സ്പർസിന് മൂന്ന് പോയന്റ് നൽകിയത്.

രണ്ടാം പകുതിയിൽ കാർഡിഫ് താരം റാൾസ് ചുവപ്പ് കണ്ട പുറത്ത് പോയത് ടോട്ടൻഹാമിന്റെ ജയം എളുപ്പമാക്കി. അവസാന അര മണിക്കൂറിൽ അധികം 10 പേരുമായാണ് സ്പർസ് കളിച്ചത്. ഇന്നത്തെ ജയത്തോടെ സ്പർസ് 8 മത്സരങ്ങളിൽ നിന്ന് 18 പോയന്റുമായി ലീഗിൽ മൂന്നാമത് എത്തി.

Exit mobile version