ഡീഗോ കാർലോസ് നീണ്ട കാലം പുറത്തിരിക്കേണ്ടി വരും

Newsroom

20220815 230241
Download the Fanport app now!
Appstore Badge
Google Play Badge 1

ആസ്റ്റൺ വില്ലക്ക് സീസൺ തുടക്കത്തിൽ തന്നെ വലിയ തിരിച്ചടി നേരിട്ടിരിക്കുക ആണ്. എവർട്ടണിനെതിരായ ആസ്റ്റൺ വില്ലയുടെ 2-1 വിജയത്തിനിടെ പരിക്കേറ്റ ഡീഗോ കാർലോസ് ദീർഘകാലം പുറത്തിരിക്കും. താരത്തിന് പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടി വരും. സീസൺ പകുതിയോളം താരത്തിന് നഷ്ടമായേക്കും.

സെവിയ്യയിൽ നിന്ന് ഈ സമ്മറിൽ ആയിരുന്നു താരം വില്ലയിലേക്ക് എത്തിയത്.
കഴിഞ്ഞ സീസണിൽ സെവിയ്യയ്ക്ക് വേണ്ടി വലിയ പ്രകടനങ്ങൾ കാർലോസ് നടത്തിയിരുന്നത്. കാർലോസിന് പകരക്കാരനെ വാങ്ങാൻ ആസ്റ്റൺ വില്ല ഈ ട്രാൻസ്ഫർ വിൻഡോയിൽ ശ്രമിക്കുമോ എന്ന് കണ്ടറിയണം.

Story Highlight: Diego Carlos ruptures Achilles in injury blow to Aston Villa