“മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ പരാജയപ്പെടാൻ കാരണം താൻ മാത്രം” – ഡിപായ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ പരാജയത്തിന് കാരണം താൻ മാത്രമാണ് എന്ന് ഡച്ച് ഫുട്ബോൾ താരം മെംഫിസ് ഡിപായ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ പ്രതീക്ഷയോടെ എത്തിയ ഡിപായ് മോശം പ്രകടനങ്ങൾക്ക് ശേഷം ക്ലവ് വിട്ടു പോവുകയായിരുന്നു. ഇപ്പോൾ അദ്ദേഹം ലിയോണിൽ ഗംഭീര പ്രകടനം നടത്തുന്നുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ മോശം പ്രകടനങ്ങൾക്ക് കാരണം താൻ മാത്രമാണെന്നും വേറെ ആരെയും അതിൽ പഴിക്കേണ്ട കാര്യമില്ലെന്നും ഡിപായ് അഭിപ്രായപ്പെട്ടു.

എന്നാൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്ന പ്രകടനങ്ങൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത് എങ്കിൽ ആ ടീമിന് വേണ്ടി താൻ തന്നെ തന്നെ നൽകിയേനെ എന്ന് ഡിപായ് പറയുന്നു. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനും അദ്ദേഹത്തിന് കീഴിൽ കളിക്കുന്ന യുവതാരങ്ങളും മികച്ചതാണെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ ഫുട്ബോൾ ശൈലി ആരെയും ആകർഷിക്കുന്നതാണെന്നും ഡിപായ് പറഞ്ഞു. ലിയോണിനെ ക്വാർട്ടറിൽ എത്തിച്ച ഡിപായ് ഇപ്പോൾ ക്വാർട്ടറിൽ സിറ്റിക്ക് എതിരെ അത്ഭുതങ്ങൾ കാണിക്കാം എന്ന പ്രതീക്ഷയിൽ ആണ്.