Site icon Fanport

ഡി ഹിയയെ എഴുതി തള്ളേണ്ട എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

അവസാന കുറച്ചു കാലമായി ഡി ഹിയക്ക് എതിരെ വരുന്ന വിമർശനങ്ങളെ പ്രതിരോധിച്ച് ഒലെ ഗണ്ണാർ സോൾഷ്യാർ രംഗത്ത്. ഡി ഹിയയെ പറ്റിയുള്ള വിമർശനങ്ങൾ താൻ വായിക്കാറുണ്ട്. ഡി ഹിയയെ എഴുതി തള്ളുന്നത് ശരിയല്ല എന്നും ഇപ്പോഴും ലോകത്തെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് ഡി ഹിയ എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. അവസാനാ കുറച്ചു കാലനായി ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്നില്ല. ഈ സമയത്ത് വല കാത്ത ഹെൻഡേഴ്സൺ മികച്ച പ്രകടനം നടത്തുകയും ചെയ്തു.

എന്നാൽ രണ്ടു നല്ല ഗോൾ കീപ്പർമാർ ഉള്ളത് തനിക്ക് തലവേദന നൽകുന്നില്ല എന്ന് ഒലെ പറയുന്നു. മികച്ച മൂന്ന് ഗോൾ കീപ്പർമാർ ഒരു ടീമിൽ ഉണ്ടാകണം എന്നാണ് താൻ വിശ്വസിക്കുന്നത്. തനിക്ക് ലീഗിലെ തന്നെ ഏറ്റവും രണ്ട് മികച്ച ടാലന്റുകൾ ഒപ്പം ഉണ്ട്. ഇതിൽ താൻ സന്തോഷവാൻ ആണെന്നും ഒലെ പറഞ്ഞു. ഡി ഹിയ തിരിച്ചെത്തി എങ്കിലും വെസ്റ്റ് ഹാമിനെതിരെ ഡീൻ ആകും വല കാക്കുക.

Exit mobile version