മാഞ്ചസ്റ്ററിന്റെ ഡേവിഡ് സൂപ്പർമാൻ ഡിഹെയ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആവേശപൂർവം പറയുന്ന ഒരു വാക്കാണ് ഡേവ് സേവ്സ് എന്ന്, അതിനെ അക്ഷരംപ്രതി ശരി വെക്കുന്നതായിരുന്നു എമിറേറ്റ്സിൽ ഈ സ്പാനിയാര്ഡിന്റെ പ്രകടനം. ആഴ്സണലിന്റെ ഗോളെന്നുറച്ച പതിനാലു ഷോട്ടുകൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്വന്തം ഡേവ് തടഞ്ഞിട്ടത്, ഇതും ഒരു പ്രീമിയർ ലീഗ് റെക്കോർഡ് ആണ്.

ആഴ്സണലിന് എതിരായ മത്സരത്തിൽ തുടക്കത്തിൽ തന്നെ രണ്ട് ഗോളിന് മുന്നിൽ എത്തിയ യുണൈറ്റഡ് പിന്നീട് റിവേഴ്‌സ് ഗിയറിൽ ആയതോടെ ആഴ്സണൽ ആക്രമണം തുടങ്ങുകയായിരുന്നു. പേര് കേട്ട ജോസെയുടെ “ബസ്” പ്രതിരോധം പൊളിച്ചപ്പോൾ എല്ലാം ഡിഹെയ അവിടെ സൂപ്പര്മാനായി നിലകൊണ്ട് യുണൈറ്റഡിന്റെ വലകാത്തു. ആഴ്സണൽ ആദ്യ ഗോൾ നേടിയതിന് തൊട്ടുപിന്നാലെ വന്ന രണ്ടു ലകാസെറ്റയുടെയും സാഞ്ചസിന്റെയും ഷോട്ടുകൾ അവിശ്വസനീയമായ രീതിയിൽ ആണ് ഡിഹെയ സേവ് ചെയ്തത്.

ആദ്യമായല്ല ഡിഹെയ വിലക്ക് മുന്നിൽ അത്ഭുതങ്ങൾ നടത്തുന്നത്, ഫിഫ ബെസ്റ്റ് അവാർഡിൽ മികച ഗോൾ കീപ്പർക്കുള്ള വോട്ടെടുപ്പിൽ ഒരു വോട്ട് പോലും ഡിഹെയക്ക് നൽകിയിരുന്നില്ല എന്നും ശ്രദ്ധേയമാണ്.

ഡിഹെയയുടെ ഈ പ്രകടനം ട്വിറ്ററും ഏറ്റെടുത്തു, കുറച്ചു ട്വീറ്റുകൾ കാണാം:

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement