ആരാധികക്ക് പിന്തുണയുമായി ഡേവിഡ് ഡിഹെയ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ ഗോൾ കീപ്പർ ഡേവിഡ് ഡിഹെയ, അസുഖ ബാധിതയായ ഒരു ആരാധികക്ക് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ്.

ക്രിസ്റ്റൽ പാലസിന്റെ ഗേൾസ് അക്കാദമിയിലെ ഗോൾ കീപ്പറാണ് ജോർദാൻ ഡേവിസ്. പക്ഷെ 18 വയസ് മാത്രം പ്രായമുള്ള ജോർദാന് പെട്ടെന്നുണ്ടായ സ്ട്രോക് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത് കണ്ടാണ് ക്രിസ്റ്റൽ പാലസിന്റെ സിയാറാ അവൾക്ക് ആശംസകളേകണം എന്ന ആവശ്യവുമായി ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ശ്രദ്ധയിൽ പെട്ട ഡിഹെയ എല്ലാ ആശംസകളും നേരുകയും തന്റെ 250മത്തെ പ്രീമിയർ ലീഗ് മത്സരത്തിൽ ധരിച്ച ഗ്ലൗസ് ജോർദാന് അയച്ചു കൊടുക്കാൻ തയ്യാറാണ് എന്ന മറുപടിയും നൽകിയത്. ഇത് ജോർദാന് സന്തോഷകരമായിരിക്കും എന്നു പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിനെതിരെയാണ് ഡിഹെയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പ്രീമിയർ ലീഗിൽ 250 മത്സരങ്ങൾ പൂർത്തിയാക്കിയത്.

Advertisement