ഡിഹെയക്ക് മുന്നിൽ ആഴ്‌സണൽ വീണു, പോഗ്ബക്ക് റെഡ് കാർഡ്

- Advertisement -

പതിനാലു അവിശ്വസനീയമായ സേവുകൾ, ഡിഹെയയുടെ ഒറ്റയാൾ പ്രകടനത്തിന് മുന്നിൽ മുട്ട് കുത്തി ആഴ്സണലിന്‌ സ്വന്തം തട്ടകത്തിൽ കനത്ത പരാജയം. എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾ അടിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നു പോയിന്റ് സ്വന്തമാക്കിയത്. സീസണിലെ ഏറ്റവും മികച്ച മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന കളിയിൽ ലിംഗാർഡ് രണ്ടു ഗോളുകൾ നേടിയപ്പോൾ പോൾ പോഗ്ബ റെഡ് കാർഡ് വാങ്ങി പുറത്തു പോയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി.

മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ പോഗ്ബയുടെ പാസിൽ ഗോൾ കണ്ടെത്തി വലൻസിയ യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ശ്രമിക്കുന്നതിന്റ ലിംഗാർഡ് തന്റെ ഗോൾ കണ്ടത്തി ലീഗ് ഇരട്ടിയാക്കി. നിരന്തരം യുണൈറ്റഡ് ഗോൾ മുഖം ആക്രമിച്ച ആഴ്‌സണലിന് മുന്നിൽ ഡിഹെയ വിലങ്ങു തടിയായി നിന്നപ്പോൾ യുണൈറ്റഡ് ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലകാസെറ്റെ ഗോൾ നേടി ആഴ്‌സനലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. യുണൈറ്റഡ് പ്രതിരോധത്തെ പിന്നീട് നിരന്തരം അക്രമിച്ചെങ്കിലും ആഴ്‌സണലിനു മുന്നിൽ ഡിഹെയയുടെ അവിശ്വസനീയമായ സേവുകൾ തുടർന്ന് കൊണ്ടിരുന്നു. അതിനിടയിൽ മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ യുണൈറ്റഡ് മൂന്നാം ഗോളും നേടി. പോഗ്ബ നടത്തിയ ഒരു മികച്ച മുന്നേറ്റം ലിംഗാർഡ് അനായാസം ഗോളാക്കി മാറ്റി യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.

അതിനിടയിൽ ആഴ്‌സണൽ താരം ഫൗൾ ചെയ്തതിനു യുണൈറ്റഡ് താരം പോൾ പോഗ്ബക്ക് റെഡ് കാർഡ് ലഭിച്ചു. അടുത്ത ആഴ്ച നടക്കുന്ന മാഞ്ചസ്റ്റർ ഡെർബി ഇതോടെ പോഗ്ബക്ക് നഷ്ടമാവും. വിജയത്തോടെ യുണൈറ്റഡ് രണ്ടാം സ്ഥാനം നിലനിർത്തി. 15 മത്സരങ്ങളിൽ നിന്നും യുണൈറ്റഡിന് 35 പോയിന്റ് ആണുള്ളത്. 28 പോയിന്റ് ഉള്ള ആഴ്‌സണൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement