Site icon Fanport

“ഡി ഹിയ ഗോൾ കീപ്പർമാരിലെ മെസ്സി”

ഡി ഹിയ ഗോൾകീപ്പർമാരിലെ മെസ്സി ആണെന്ന് വാറ്റ്ഫോർഡ് ഗോൾ കീപ്പർ ബെൻ ഫോസ്റ്റർ. വാറ്റ്ഫോർഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഡിഹിയ നടത്തിയ പ്രകടനത്തെ ഓർത്താണ് ഫോസ്റ്റർ ഇത്തരത്തിൽ ഒരു അഭിപ്രായം പറഞ്ഞത്. മെസ്സിയെ പോലെ പ്രകൃതി തന്ന ടാലന്റാണ് ഡി ഹിയയുടെത് എന്നും ഫോസ്റ്റർ പറഞ്ഞു.

വർഷങ്ങളായി ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ ആണ് ഡി ഹിയ. അദ്ദേഹത്തിന്റെ പ്രകടബം അത്ഭുതപ്പെടുത്തുന്നു എന്നും. അനായാസമായാണ് ഡി ഹിയ സേവുകൾ ചെയ്യുന്നത് എന്നും ഫോസ്റ്റർ പറഞ്ഞു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ഫോസ്റ്റർ വളർന്നു വരുന്ന ഗോൾകീപ്പർമാരോട് ഡി ഹിയയെ കണ്ട് പഠിക്കാനും പറയുന്നു.

ലോകകപ്പിൽ ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു എങ്കിലും ആ വിമർശങ്ങൾക്ക് ഒക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രകടനത്തിലൂടെ മറുപടി പറയുകയാണ് ഡി ഹിയ ഇപ്പോൾ.

Exit mobile version