ഡീൻ ഹെൻഡേഴ്സൺ ഇനി ഷെഫീൽഡിൽ ഇല്ല, മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ ഭാവി

ഡീൻ ഹെൻഡേഴ്സൺ ഈ വരുന്ന സീസണിൽ ഷെഫീൽഡ് യുണൈറ്റഡിന്റെ ഗോൾ വലയ്ക്ക് മുന്നിൽ ഉണ്ടാകില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണടിസ്ഥാനത്തിലെത്തി അവസാന രണ്ടു വർഷവും ഷെഫീൽഡ് യുണൈറ്റഡിന്റെ വല കാത്തത് ഡീൻ ഹെൻഡേഴ്സൺ ആയിരുന്നു. ചാമ്പ്യൻഷിപ്പിൽ നിന്ന് ഷെഫീൽഡിന് പ്രീമിയർ ലീഗിൽ എത്താനും ഒപ്പം പ്രീമിയർ ലീഗ് ആദ്യ സീസണിൽ തന്നെ അവർക്ക് ആദ്യ പത്തിനുള്ളിൽ ഫിനിഷ് ചെയ്യാനും സാധിച്ചതിൽ ഡീൻ ഹെൻഡേഴ്സണു വലിയ പങ്കു തന്നെ ഉണ്ടായിരുന്നു.

ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോ അതോ മറ്റു ക്ലബുകളിലേക്ക് പോകുമോ എന്നത് വ്യക്തമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഡിഹിയക്ക് വെല്ലുവിളി ഉയർത്താൻ ഡീൻ ഹെൻഡേഴ്സണാകും എന്നാണ് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ വിശ്വസിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഡീൻ ഹെൻഡേഴ്സൺ. മാത്രവുമല്ല ഡി ഹിയയുടെ സമീപ കാല ഫോമും ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ഗോൾ കീപ്പർ ആകാമെന്ന പ്രതീക്ഷ നൽകുന്നു.

ഡീൻ ഹെൻഡേഴ്സൺ വരില്ല എന്ന് ഉറപ്പായതോടെ ഷെഫീൽഡ് യുണൈറ്റഡ് ബൗണ്മതിന്റെ ഗോൾ കീപ്പറായ ആരോൺ റാംസ്ഡെലിനെ സൈൻ ചെയ്തു. 19 മില്യണോളം നൽകിയാണ് ആരോണെ ഷെഫീൽഡ് സ്വന്തമാക്കുന്നത്.