ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ ആകും എന്ന് ഒലെ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഗോൾ കീപ്പറായ ഡീൻ ഹെൻഡേഴ്സൺ സമീപ ഭാവിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ കീപ്പറായി മാറും എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ. ഇപ്പോൾ ഷെഫീൽഡ് യുണൈറ്റഡിൽ ലോണിൽ കളിക്കുകയാണ് ഡീൻ. താരത്തിന്റെ വളർച്ച പ്രതീക്ഷ നൽകുന്നതാണെന്നും ഷെഫീൽഡിൽ കളിച്ചത് ഹെൻഡേഴ്സണ് വലിയ പരിചയസമ്പത്തും നൽകിയെന്നും ഒലെ പറയുന്നു.

അടുത്ത് തന്നെ ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും ഒന്നാം നമ്പറായി മാറും എന്ന് ഒലെ പറയുന്നു. ഇപ്പോൾ ഡി ഹിയ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ. അവസാന സീസണുകളിൽ ഡി ഹിയ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. ഒലെയുടെ വാക്കുകൾ ഡി ഹിയയുടെ ഭാവിയെ കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ഇപ്പോൾ ഷെഫീൽഡ് യുണൈറ്റഡിൽ കളിക്കുന്ന ഡീൻ അടുത്ത സീസൺക്ലും ഷെഫീൽഡിൽ ലോണിൽ പോകും എന്നാണ് കരുതുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് വർഷത്തെ കരാർ ബാക്കിയുള്ള താരത്തെ വിൽക്കാൻ ക്ലബ് എന്തായാലും ഉദ്ദേശിക്കുന്നില്ല. ഡി ഹിയ ഒന്നാം കീപ്പറായി ഉള്ളത് കൊണ്ട് മാഞ്ചസ്റ്ററിൽ നിർത്തിയാൽ ഡീനിന് അവസരം കുറയും എന്നതു കൊണ്ടാണ് ഡീനിനെ സ്ഥിരമായി ലോണിൽ അയക്കുന്നത്.

Advertisement