ഇന്നാണ് ട്രാൻസ്ഫർ കലാശകൊട്ട്

യൂറോപ്യൻ ഫുട്ബാൾ സീസണിന്‌തുടക്കമായെങ്കിലും കളിക്കാരുടെ കൈമാറ്റത്തിന് ഇന്നാണ് അവസാന ദിവസം. ട്രാൻസ്ഫർ ഡെഡ് ലൈനിൽ ക്ലബ്ബ്കളും ഏജന്റുകളും കളിക്കാരും കരാറുകൾ ഉറപ്പിക്കാനുള്ള നെട്ടോട്ടമോടുന്നതിന്റെ അവസാന ദിവസം.

പതിവ് പോലെ ഇത്തവണയും പ്രീമിയർ ലീഗ് ക്ലബ്ബ്ൾ തന്നെയാവും ഇത്തവണയും അവസാന ദിവസം തിരക്കിൽ, പ്രത്യേകിച്ചും നിലവിലെ ജേതാക്കളായ ചെൽസി. പ്രതീക്ഷിച്ച കളിക്കാരെ ടീമിലെത്തിക്കാനാവാതെ വിഷമിച്ച അവർ അവസാന ദിവസം ഏതാനും മികച്ച കളിക്കാരെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടയിൽ അവസാന നിമിഷം അലക്സ് ഓക്സലൈഡ് ചെമ്പർലൈൻ ലിവർപൂളിലേക്ക് പോയതും അവർക്ക് തിരിച്ചടിയായി. ഫെര്ണാഡോ യോരെന്റെ, ഡാനി ഡ്രിങ്ക് വാട്ടർ എന്നിവർ ഇന്ന് ചെൽസിയുമായി കരാർ ഒപ്പിടുമെന്നാണ് പ്രതീക്ഷ. കൂടാതെ ഒന്നോ രണ്ടോ അപ്രതീക്ഷിത നീക്കങ്ങളും ചെൽസി നടത്തിയേക്കും. ക്ലബ്ബ്മായി ഉടക്കിലായ സ്ട്രൈക്കർ ഡിയാഗോ കോസ്റ്റയുടെ കാര്യവും ഇന്ന് തീരുമാനമാകും. അത്ലെറ്റിക്കോയും ചെൽസിയും തമ്മിൽ ഇന്നലെ ഏറെ വൈകിയും ചർച്ചകൾ തുടരുന്നുണ്ടെങ്കിലും താരം ഇപ്പോഴും ബ്രസീലിൽ തന്നെ തുടരുന്നു എന്നത് ചെൽസിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷെ ജനുവരി വരെ താരം ചെൽസിയിൽ തന്നെ തുടരാനും സാധ്യതയുണ്ട്.

വെസ്റ്റ് ബ്രോം ഡിഫെൻഡർ ജോണി ഇവാൻസിനായി മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ലിവർപൂളും ശക്തമായി രംഗത്തുണ്ടെങ്കിലും വെസ്റ്റ് ബ്രോം താരത്തെ ആർക്ക് വിൽകുമെന്നത് വ്യക്തമായിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി കൂടുതൽ തുക നൽകാൻ തയ്യാറായാൽ ഇവാൻസ് ഇന്ന് തന്നെ സിറ്റിയുടെ നീല കുപ്പായത്തിലേക്ക് മാറിയേകും.

ആഴ്സണൽ സൂപ്പർ താരം അലക്സി സാഞ്ചസ് തന്നെയാണ് ഇംഗ്ലണ്ടിലെ ട്രാൻസ്ഫർ അവസാന ദിവസത്തെ ആവേശകരമാകുക എന്ന് ഉറപ്പാണ്. ആഴ്സണൽ വിടാൻ തീരുമാനിച്ച താരത്തിനായി 50 മില്യൺ ആദ്യം സിറ്റി വാഗ്ദാനം ചെയ്തെങ്കിലും ആഴ്സണൽ നിരസിക്കുകയായിരുന്നു. എങ്കിലും ഇന്ന് ഉയർന്ന തുക സിറ്റി വാഗ്ദാനം ചെയ്താൽ സാഞ്ചസ് തന്റെ പഴയ ആശാൻ പെപ്പിന്റെ കൂടാരത്തിൽ എത്തിയേക്കും. മൊണാക്കോയിൽ നിന്ന് തോമസ് ലമാറിനെ ടീമിൽ എത്തിക്കാൻ ലിവർപൂൾ ഇന്നും ശ്രമിച്ചേക്കും. സൗത്താംപ്ടൻ താരം വാൻ ഡയ്ക്കിനായും ലിവർപൂൾ രംഗത്ത് ഉണ്ടെങ്കിലും ഇതുവരെ അവർ ഔദ്യോഗികമായി സൗതാംപ്ടനെ സമീപിച്ചിട്ടില്ല.

സ്പെയിനിൽ ഇന്ന് ശ്രദ്ധ കുട്ടിഞ്ഞോയുടെ ട്രാൻസ്ഫറിൽ തന്നെയാവും. താരത്തെ ടീമിൽ എത്തിക്കാൻ ബാഴ്സലോണ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ന് രാത്രി 12 ന് മുൻപ് തടസ്സങ്ങൾ നീക്കി താരം ന്യൂ കാമ്പിൽ എത്തുമോ എന്ന് തന്നെയാവും ഫുട്ബോൾ ലോകത്തിന്റെ ആകാംക്ഷ.

യൂറോപ്പിലെ മറ്റു പ്രമുഖ ടീമുകൾ സജീവമായി രംഗത്തുള്ളപോയും റയൽ മാഡ്രിഡ് ഈ ബഹളങ്ങളിൽ ഒന്നും ഇല്ല എന്നതും ഇന്നത്തെ ദിവസത്തെ ശ്രദ്ധേയമാകുന്നു. എവർട്ടൻ, സ്വാൻസി,ക്രിസ്റ്റൽ പാലസ്, എന്നീ ടീമുകളും ഇന്ന് സജീവമായി രംഗത്തുണ്ടാവും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഷദബ് ഖാന്‍ ബിഗ് ബാഷിലേക്ക്
Next articleദുലീപ് ട്രോഫി സുരേഷ് റൈന ഇന്ത്യ ബ്ലൂ നായകന്‍, ബേസില്‍ തമ്പി ഇന്ത്യ റെഡില്‍