Picsart 24 05 18 20 15 38 809

ബ്രൈറ്റൺ പരിശീലകൻ ഡി സെർബി രാജിവെച്ചു

ബ്രൈറ്റൺ പരിശീലകൻ റൊബേർട്ടോ ഡി സെർബി ക്ലബ് വിടും. നാളെ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് ശേഷം ഹെഡ് കോച്ച് റോബർട്ടോ ഡി സെർബി ക്ലബ് വിടുമെന്ന് ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ ഇന്ന് സ്ഥിരീകരിച്ചു. യൂറോപ്പിലെ വലിയ ക്ലബുകൾ ഡി സെർബിക്ക് പിറകിൽ ഉണ്ട്.

ഗ്രഹാം പോട്ടർ ചെൽസിയിലേക്ക് പോയതിനെത്തുടർന്ന് 2022 സെപ്റ്റംബറിൽ ആയിരുന്നു ഡി സെർബി ബ്രൈറ്റണിൽ എത്തിയത്. ഡി സെർബിക്ക് കീഴിൽ ഗംഭീരമായ അറ്റാക്കിംഗ് ഫുട്ബോൾ കളിച്ച് മികച്ച റിസൾട്ട് നേടാൻ ബ്രൈറ്റണായിരുന്നു. എന്നാൽ ഈ സീസണിൽ പരിക്ക് കാരണം ബ്രൈറ്റൺ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒപ്പം ഡി സെർബിക്ക് ആയി വിദേശ ക്ലബുകളിൽ നിന്ന് ശ്രമവുമുണ്ട്‌. വരുന്ന സീസണിൽ ഡി സെർബി യൂറോപ്പിൽ ഒരു വലിയ ക്ലബിന്റെ പരിശീലകനായി ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Exit mobile version