“ഡി ഹിയ ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർ, അദ്ദേഹം മികച്ച ഫോമിൽ തന്നെ”

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയക്ക് എതിരായി ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിച്ച് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ രംഗത്ത്. ഡി ഹിയ ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആണെന്ന് ഒലെ പറഞ്ഞു. അവസാന ഏഴു മത്സരങ്ങളിൽ ആകെ രണ്ടു ഗോളാണ് ഡി ഹിയ വഴങ്ങിയിട്ടുള്ളൂ എന്നും ഒലെ ഓർമ്മിപ്പിച്ചു.

സ്പർസിനെതിരായ മത്സരത്തിൽ നേരെ വന്ന പന്ത് പിടിക്കാതെ വലയിൽ എത്തിയതോടെ ഡി ഹിയക്ക് എതിരെ വലിയ വിമർശനങ്ങൾ തന്നെ ഉയർന്നിരുന്നു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ കീൻ, ഗാരി നെവിൽ എന്നിവർ ഒക്കെ ഡിഹിയയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഡി ഹിയ ഇപ്പോഴും മത്സരം വിജയിപ്പിക്കുന്ന സേവുകൾ നടത്തുന്നുണ്ട് എന്നും നന്നായി പ്രയത്നിക്കുന്നുണ്ട് എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ മറുപടി ആയി പറഞ്ഞു. താൻ ഡിഹിയയിൽ അതീവ സന്തോഷവാൻ ആണെന്നും സോൾഷ്യാർ പറഞ്ഞു.

Exit mobile version