“ഡി ഹിയയുടെ ഭാവി തന്റെ കയ്യിൽ അല്ല” – സോൾഷ്യാർ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡിഹിയയുടെ പുതിയ കരാർ അനിശ്ചിതത്വത്തിൽ ആണെന്ന സൂചന നൽകി പരിശീലകൻ സോൾഷ്യാർ‌. ഡി ഹിയയുടെ കരാർ അന്തിമം ആയില്ല എന്ന് സൂചന നൽകിയ അദ്ദേഹം ഡി ഹിയയുടെ ഭാവി തന്റെ കയ്യിൽ അല്ല എന്നു പറഞ്ഞു. ബോർഡ് ആണ് ഡി ഹിയയുമായി ചർച്ചകൾ നടത്തുന്നത്. ഡി ഹിയ കരാർ ഒപ്പിടും എന്നാണ് പ്രതീക്ഷ എന്നും ഒലെ പറഞ്ഞു.

തനിക്ക് സെർജിയോ റൊമേരോ, ഗ്രാന്റ് എന്നീ രണ്ട് മികച്ച ഗോൾ കീപ്പർമാർ കൂടെ ടീമിൽ ഉണ്ട് എന്നും പ്രീമിയർ ലീഗിൽ അത്രയും ഭാഗ്യം വേറെ ആർക്ക് ഉണ്ട് എന്നും സോൾഷ്യർ മാധ്യമങ്ങളോട് ചോദിച്ചു. തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് ഡി ഹിയ ഇപ്പോൾ ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ താരമായ ഡി ഹിയക്ക് നൽകാൻ പോകുന്ന കരാറോടെ പ്രീമിയർ ലീഗിലെ ഏറ്റവും കൂടുതൽ വേതനം പറ്റുന്ന താരമായി ഡി ഹിയ മാറും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ബോർഡ് അത്ര വലിയ കരാർ നൽകാൻ സാധ്യത എല്ല എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നത്.

Exit mobile version