Site icon Fanport

“നല്ല ഫോമിൽ ഇരിക്കെ ഫുട്ബോൾ നിർത്തി വെക്കേണ്ടി വന്നതിൽ വിഷമമുണ്ട്”

മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് മികച്ച ഫോമിൽ ഇരിക്കെ ആണ് കൊറോണ കാരണം ഫുട്ബോൾ നിർത്തിവെക്കേണ്ടി വന്നത് എന്നതിൽ വിഷമം ഉണ്ട് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ. ഫുട്ബോൾ നിർത്തിവെക്കുന്നതിന് മുമ്പുള്ള 11 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം അറിഞ്ഞിരുന്നില്ല‌. 9 ക്ലീൻഷീറ്റുകളും ആ 11 മത്സരങ്ങളിൽ യുണൈറ്റഡ് നേടിയിരുന്നു.

ബ്രൂണോ വന്നതോടെ ടീം മികച്ച ഫോമിലേക്ക് ഉയർന്നിരുന്നു. അറ്റാക്കിൽ മാത്രമല്ല ഡിഫൻസിലും ടീം ഏറെ മെച്ചപ്പെട്ട സമയത്താണ് ഈ പ്രശ്നം ഉയർന്നത് എന്ന് ഡി ഹിയ പറഞ്ഞു. ഈ ഇടവേളയിൽ പരിക്കേറ്റ് പുറത്തുള്ള താരങ്ങൾക്ക് മടങ്ങി എത്താൻ ആകുമെന്ന ഒരു ആശ്വാസം ഉണ്ട് എന്നും ഡിഹിയ പറഞ്ഞു. ലോകത്തെ ആരോഗ്യ പ്രശ്നങ്ങൾ പെട്ടെന്ന് മറികടക്കാൻ എല്ലാവർക്കും ആകുമെന്നാണ് പ്രതീക്ഷയെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ പറഞ്ഞു.

Exit mobile version