Site icon Fanport

“ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ ആകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികം”

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡിഹിയയ്ക്ക് കിട്ടുന്ന വിമർശനങ്ങൾ സ്വാഭാവികം മാത്രമാണെന്ന് സെർബിയൻ മിഡ്ഫീൽഡർ മാറ്റിച്. ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ ആണ് ഡേവിഡ് ഡി ഹിയ. അതുകൊണ്ടാണ് അദ്ദേഹത്തിന് പറ്റുന്ന പിഴവുകൾ എല്ലാവരും ആഘോഷിക്കുന്നത് എന്ന് മാറ്റിച് പറഞ്ഞു. തന്റെ സഹതാരമായി ഡി ഹിയയെ ലഭിച്ചതിൽ തനിക്ക് അഭിമാനമുണ്ട്. അത്രയ്ക്ക് മികച്ച കളിക്കാരനാണ് ഡി ഹിയ. മാറ്റിച് പറഞ്ഞു

അവസാന കുറെ വർഷങ്ങളായി ക്ലബിന്റെ ഏറ്റവും മികച്ച താരവും ഡി ഹിയ ആയിരുന്നു. അതുകൊണ്ട് വിമർശനങ്ങൾ ക്ലബും കാര്യമായി എടുക്കുന്നില്ല എന്ന് മാറ്റിച് പറഞ്ഞു. ഡി ഹിയ പത്രങ്ങൾ വായിക്കാറില്ല എന്നും അതുകൊണ്ട് തന്നെ മാധ്യമങ്ങൾ എന്ത് എഴുതിയാലും ഡി ഹിയയെ ബാധിക്കില്ലെന്നും മാറ്റിച് പറഞ്ഞു.

അവസാന കുറച്ചു കാലമായി ദയനീയ ഫോമിലാണ് ഡി ഹിയ കളിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പല ഗോളുകൾക്കും ഡി ഹിയ മാത്രമായിരുന്നു ഉത്തരവാദിം എന്നാലും ഡി ഹിയ തന്നെ ഗോൾ കീപ്പറായി തുടരും എന്നാണ് മാഞ്ചസ്റ്റർ പരിശീലകൻ ഒലെയും പറഞ്ഞത്.

Exit mobile version