Site icon Fanport

പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് ഡി ഹിയക്ക് ഉറപ്പായി, ഒരു ക്ലീൻ ഷീറ്റ് കൂടെ നേടിയാൽ ഒറ്റയ്ക്ക് സ്വന്തമാക്കാം

പ്രീമിയർ ലീഗ് സീസൺ ആവേശകരമായ ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് ഷോട്ട്-സ്റ്റോപ്പർ ഡേവിഡ് ഡി ഹിയ ഗോൾഡൻ ഗ്ലോവ് അവാർഡ് ഉറപ്പായി നിക്ക്കുകയാണ്.. മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, സ്‌പാനിഷ് ഗോൾകീപ്പർക്ക് ഈ ബഹുമതി ഒറ്റയ്ക്ക് കരസ്ഥമാക്കാൻ ഒരു ക്ലീൻ ഷീറ്റ് കൂടി മതി.

ഡി ഹിയ 23 05 14 16 18 41 722

ചില വലിയ അബദ്ധങ്ങൾ കാണിച്ച് അടുത്തിടെ ഒരുപാട് വിമർശനങ്ങൾ കേട്ടു എങ്കിലും ഡി ഹിയ ഈ സീസണിൽ 35 ലീഗ് മത്സരങ്ങളിൽ നിന്ന് ആകെ 16 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ലിവർപൂളിന്റെ അലിസൺ ബെക്കർ, ന്യൂകാസിലിന്റെ നിക്ക് പോപ്പ്, ആഴ്സണലിന്റെ ആരോൺ റാംസ്ഡേൽ എന്നിവർ 13 ക്ലീൻ ഷീറ്റുകൾ വീതം നേടി ഡിഹിയക്ക് പിറകിൽ ഉണ്ട്. എന്നാൽ ഈ മൂന്ന് താരങ്ങൾക്കും ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ക്ലീൻ ഷീറ്റ് നേടിയാലും 16ൽ മാത്രമെ എത്തുകയുള്ളൂ. അടുത്ത മൂന്ന് മത്സരങ്ങളിൽ ഒരു ക്ലീൻ ഷീറ്റ് മാത്രം നേടിയാൽ, പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളെന്ന പദവി ഉറപ്പിച്ച് ഡി ഹിയ ഗോൾഡൻ ഗ്ലൗവ് ഒറ്റയ്ക്ക് ഉറപ്പിക്കും. ഇതിനു മുമ്പ് 2017/18 സീസണിലും ഡി ഹിയ ഈ പുരസ്കാരം നേടിയിട്ടുണ്ട്.

Exit mobile version