ഡി ഹിയക്ക് ഇടവേള, കുറച്ച് കാലം ഇനി ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡ് വലകാക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ ഡി ഹിയ കുറച്ചു കാലം യുണൈറ്റഡ് ടീമിനൊപ്പം ഉണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ സ്പെയിനിലേക്ക് പോയ ഡിഹിയ തൽക്കാലം ഒരു ഇടവേള എടുക്കുക ആണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഡി ഹിയക്ക് പോകേണ്ടതുണ്ട് എന്ന് പറഞ്ഞപ്പോൾ അത് അനുവദിക്കുക ആയിരുന്നു എന്നും താരത്തിന് ആവശ്യമുള്ള സമയം ക്ലബ് നൽകും എന്നും ഒലെ പറഞ്ഞു.

കൊറോണ സാഹചര്യം ഉള്ളതിനാൽ തിരികെ ടീമിനൊപ്പം ചേരാൻ ക്വാർന്റൈനും മറ്റും വേണ്ടിവരും എന്നുള്ളത് കൊണ്ട് രണ്ടാഴ്ച എങ്കിലും ഡി ഹിയ യുണൈറ്റഡിനൊപ്പം ഉണ്ടായേക്കില്ല. ക്രിസ്റ്റൽ പാലസിന് എതിരായ മത്സരത്തിൽ ഡി ഹിയയുടെ അഭാവത്തിൽ ഡീൻ ഹെൻഡേഴ്സൺ ആയിരുന്നു യുണൈറ്റഡ് വല കാത്തത്‌. ഡി ഹിയ ഇല്ലാത്ത സമയത്ത് മികച്ച പ്രകടനം നടത്തിൽ യുണൈറ്റഡിന്റെ ഒന്നാം ഗോൾ കീപ്പറായി മാറുക ആകും ഹെൻഡേസന്റെ ലക്ഷ്യം.

Exit mobile version