Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്ര ക്ലീൻ ഷീറ്റ് നേടാൻ കാരണം ഡി ഹിയ ആണെന്ന് ടെൻ ഹാഗ്

ഇന്നലെ ബൗണ്മതിനെതിരെ യുണൈറ്റഡ് ക്ലീൻ ഷീറ്റ് നേടിയതോടെ ഡി ഹിയക്ക് ഈ സീസൺ പ്രീമിയർ ലീഗിൽ എട്ട് ക്ലീൻ ഷീറ്റ് ആയി. ഇന്നലെ ബൗണ്മതിന് എതിരെ മൂന്ന് ഗംഭീര സേവുകൾ ഡി ഹിയ നടത്തിയിരുന്നു. യുണൈറ്റഡ് ഡിഫൻസിന്റെ മികച്ച പ്രകടനത്തിന്റെ പ്രധാന കാരണം ഡി ഹിയ ആണെന്ന് ടെൻ ഹാഗ് പറഞ്ഞു.

യുണൈറ്റഡ് 23 01 04 14 44 07 187

ഡി ഹിയ മികച്ച പ്രകടനം കാഴ്ചവച്ചു, ഇന്ന് അദ്ദേഹത്തിന് ചില മികച്ച സേവുകൾ നടത്താൻ ആയി. ടെൻ ഹാഗ് പറഞ്ഞു. ഞങ്ങൾക്ക് ഇത്രയധികം ക്ലീൻ ഷീറ്റുകൾ ഉള്ളതിന്റെ ഒരു കാരണം ഡേവിഡ് ഡി ഹിയയാണെന്ന് ഞാൻ കരുതുന്നു. ടെൻ ഹാഗ് പറഞ്ഞു. അവസാന രണ്ട് ഗെയിമുകളിലും അദ്ദേഹം കൂടുതൽ മികച്ച സേവുകൾ നടത്തി. വെസ്റ്റ് ഹാമിനെതിരെ കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മികച്ച സേവ് ഉണ്ടായിരുന്നു. ടെൻ ഹാഗ് പറഞ്ഞു.

പ്രീമിയർ ലീഗ് ഫുട്‌ബോളിൽ അവസാന 299 മിനിറ്റിൽ ഡി ഗിയ ഒരു ഗോൾ വഴങ്ങിയിട്ടില്ല. പീറ്റർ ഷീമൈക്കളിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ക്ലീൻ ഷീറ്റ് റെക്കോർഡ് ആയ 180 ക്ലീൻ ഷീറ്റിന് ഒപ്പമെത്താൻ ഡി ഹിയക്ക് ഇനി മൂന്ന് ക്ലീൻ ഷീറ്റ് കൂടിയെ വേണ്ടു

Exit mobile version