100 പ്രീമിയർ ലീഗ് ക്ലീൻ ഷീറ്റുകൾക്കായി ഡി ഹിയ വലയ്ക്ക് മുന്നിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ലിവർപൂളിനെതിരെ ഇറങ്ങുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ ഡേവിഡ് ഡിഹിയക്ക് ഒരൊറ്റ ലക്ഷ്യമെ ഉള്ളൂ. ഒരു ക്ലീൻ ഷീറ്റ്. ആ ക്ലീൻ ഷീറ്റ് ലഭിച്ചാൽ പ്രീമിയർ ലീഗിൽ തന്റെ നൂറാം ക്ലീൻഷീറ്റിൽ ഡി ഹിയക്ക് എത്താം. ഇതുവരെ 99 ക്ലീൻ ഷീറ്റുകളാണ് ഡി ഹിയക്ക് സ്വന്തമായി പ്രീമിയർ ലീഗിൽ ഉള്ളത്. പ്രീമിയർ ലീഗിൽ 100 ക്ലീൻ ഷീറ്റ് നേടുന്ന 15ആമത്തെ ഗോൾ കീപ്പറായി ഡി ഹിയക്ക് മാറാം.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി പ്രീമിയർ ലീഗിൽ നൂറ് ക്ലീൻസ് ഷീറ്റുകൾ നേടുന്ന രണ്ടാമത്തെ കീപ്പറായും ഡി ഹിയ മാറും. ഇതിനു മുമ്പ് പീറ്റ ഷീമൈക്കിൽ മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ 100 പ്രീമിയർ ലീഗ് ക്ലീൻ ഷീറ്റ് നേടിയിട്ടുള്ളൂ. 90 ക്ലീൻ ഷീറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ ഉള്ള വാൻ ഡെർ സാറിനെ ഡി ഹിയ നേരത്തെ മറികടന്നിരുന്നു.

പ്രീമിയർ ലീഗിൽ 100 ക്ലീൻസ് ഷീറ്റ് ഉള്ളവർ;

പീറ്റർ ചെക് – 202
ഡേവിഡ് ജെയിംസ് – 169
മാർക് ഷ്വാർസർ – 151
ഡേവിഡ് സീമാൻ – 140
നിഗെൽ മാർടിൻ – 137
പെപെ റെയ്ന – 134
വാൻ ഡെർ സർ – 132
ടിം ഹൊവാർഡ് – 132
ബ്രാഡ് ഫ്രിയ്ഡെൽ – 132
പീറ്റർ ഷീമൈക്കിൽ – 128
ജോ ഹാർട് – 127
ഷേ ഗിവൺ – 113
ജുസ്സി ജാസ്കെലെൻ – 108
തോമസ് സൊരൻസൻ – 107